News n Views

3 പേര്‍ക്കെതിരെ കൂടി യുഎപിഎ ; കണ്ണൂര്‍ പേരാവൂരില്‍ മാവോയിസ്റ്റ് സംഘമെത്തിയെന്ന് പൊലീസ് 

THE CUE

കണ്ണൂര്‍ പേരാവൂര്‍ കോളയാട് ചേക്കേരി കോളനിയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്ന് പൊലീസ്. സിപിഐ മാവോയിസ്റ്റ് നേതാവ് സുന്ദരിയും പ്രദേശവാസികള്‍ക്ക് കണ്ടാലറിയാവുന്ന മറ്റ് രണ്ട് പുരുഷന്‍മാരും എത്തിയെന്നാണ് പൊലീസ് പറയുന്നത്. ഡിസംബര്‍ രണ്ടിന് എത്തിയ ഇവര്‍ കോളനിയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

തോക്ക് കൈവശം വെച്ചിരുന്ന ഇവര്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പ്രദേശവാസികള്‍ അറിയിച്ചതായും ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തി കേസെടുത്തതെന്നുമാണ് പൊലീസ് വാദം. മാവോയിസ്റ്റ് നേതാവ് സുന്ദരിയുടെ സാന്നിധ്യം അനുമാനിക്കുന്ന പൊലീസിന് മറ്റ് രണ്ടുപേരെക്കുറിച്ച് വിവരങ്ങളില്ല. ഇവര്‍ ആരെന്നോ പശ്ചാത്തലമെന്തെന്നോ ഉള്ള സൂചനകളുമില്ല. ഇവരെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

മൂന്നംഗ സംഘം എത്തിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പേരാവൂര്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയാണ്. മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ ഇവിടെ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ചെവിടിക്കുന്ന് എന്ന സ്ഥലത്തെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. സി പി ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ലെന്ന് പറഞ്ഞുള്ള നോട്ടീസുകളും നേരത്ത പ്രത്യക്ഷപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT