Representative Image
News n Views

യുപിയില്‍ രണ്ടരവയസ്സുകാരിയെ കണ്ണ് ചൂഴ്‌ന്നെടുത്ത് കൊന്നു, ക്രൂരത വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ 

THE CUE

ഉത്തര്‍പ്രദേശിലെ തപ്പാലില്‍ രണ്ടരവയസ്സുകാരിയെ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇരുകൈകളും ഒടിച്ച നിലയിലാണ്. മാതാപിതാക്കള്‍ വായ്പയെടുത്ത പതിനായിരം രൂപയുടെ തിരിച്ചടവ് വൈകിയതിനായിരുന്നു കൊലപാതകം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സാഹിദ്, അസ്ലം എന്നിവരാണ് പിടിയിലായത്. എഎന്‍എ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ രണ്ടിനാണ് മൃതദേഹം ലഭിച്ചത്. വീടിനടുത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിലാണ് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ മൃതദേഹം കാണപ്പെട്ടത്. തെരുവുനായ്ക്കള്‍ ശരീരഭാഗങ്ങള്‍ കടിച്ചെടുത്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിടിയിലായവര്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്.

കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാതായതും വികൃതമാക്കപ്പെട്ട രീതിയില്‍ മൃതദേഹം ലഭിച്ചതും. കുട്ടിബലാത്സംഗത്തിനിരയായതിന്റെ സൂചനകളില്ലെന്ന്‌ പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തെ തുടര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT