News n Views

‘ന്യൂനപക്ഷങ്ങളും ദളിതരും ബിജെപിയിലേക്ക് ഒഴുകുന്നു’; 11.5 ലക്ഷം പുതിയ അംഗങ്ങളെന്നും ശ്രീധരന്‍പിള്ള

THE CUE

സംസ്ഥാനത്ത് ബിജെപിയില്‍ 11.5 ലക്ഷം പേര്‍ പുതുതായി അംഗങ്ങളായെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും പാര്‍ട്ടിയിലേക്ക് കൂടുതലായി എത്തുന്നു. പത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാരും ബിജെപി അംഗത്വമെടുത്തുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അംഗത്വ അഭിയാനിലൂടെ 15 ലക്ഷത്തില്‍ നിന്നും 26.5 ലക്ഷമായി ബിജെപിയിലെ അംഗങ്ങളുടെ എണ്ണം ഉയര്‍ന്നു. 75 ശതമാനം വര്‍ധനയുണ്ടായി. 7.10 ലക്ഷം പേരാണ് മിസ് കോളിലൂടെ അംഗത്വമെടുത്തത്. ന്യൂനപക്ഷ വിഭാഗത്തിലുള്ള 22,800 പേര്‍ ബിജെപിയിലെത്തിയെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായിരുന്ന ആറ് പേരും സിപിഎം, സിപിഐ അംഗങ്ങളായിരുന്ന 287 പേരും ബിജെപിയില്‍ ചേര്‍ന്നു.

പുതുതായി അംഗത്വമെടുത്തവരുടെ പട്ടിക ശ്രീധരന്‍പിള്ള മാധ്യമങ്ങള്‍ക്ക് നല്‍കി. സംസ്ഥാനത്ത് സിപിഎം പ്രധാന എതിരാളിയായി കാണുന്നത് ബിജെപിയെയാണ്. ശബരിമല ആചാരസംരക്ഷത്തിന് നിയമനിര്‍മാണം നടത്തുവാന്‍ വേണ്ടതെല്ലാം ബിജെപി ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT