News n Views

20 പേരുടെ കൂട്ടക്കൊലയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ആക്രമണം; ഒഹായോ വെടിവെപ്പില്‍ 10 മരണം

THE CUE

ടെക്‌സാസില്‍ 20 പേരുടെ കൂട്ടക്കൊലയുണ്ടായി മണിക്കൂറുകള്‍ക്കകം ഒഹായോയിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് വെടിവെപ്പുണ്ടായത്. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു ബാറിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഒറിഗോണ്‍ പൊലീസ് അറിയിച്ചു. വെടിവെച്ചയാളും കൊല്ലപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് എത്തി ഇടപെടാനായതോടെ പ്രതിയെ അതിവേഗം കീഴ്‌പ്പെടുത്താനായെന്ന് പൊലീസ് വ്യക്തമാക്കി. എഫ്ബിഐ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പരിക്കേറ്റവരെ ഒറിഗോണിലെ മിയാമി വാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്‌സ് ബാറിന് മുന്നിലാണ് വെടിവെപ്പുണ്ടായത്.

വെടിയൊച്ചയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ ചിതറിയോടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടെക്‌സാസിലെ ഷോപ്പിംഗ് ഏരിയയിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. 21 കാരന്‍ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് 24 മണിക്കൂര്‍ തികയും മുന്‍പാണ് ഒഹായോയില്‍ ആക്രമണമുണ്ടായതത്. അമേരിക്കയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ജൂലൈ 28 ന് 19 കാരന്‍ വെടിയുതിര്‍ത്ത് രണ്ട് കുട്ടികളുള്‍പ്പെടെ 3 പേരെ വധിച്ചിരുന്നു. ഈ വര്‍ഷം അമേരിക്കയിലുണ്ടാകുന്ന 21 ാമത്തെ വലിയ കൂട്ടക്കൊലയാണ് എല്‍പാസോയിലുണ്ടായത്. ആദ്യം 20 ആക്രമണങ്ങളില്‍ 96 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പിന്നാലെ ഒഹായോയിലുണ്ടായ ആക്രമണം 22 ാമത്തെ വലിയ കൂട്ടക്കൊലയുമാണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT