INFO

തൃശൂര്‍ പ്രസ് ക്ലബ് ജിയോ സ്മൃതി ഷോര്‍ട്ട് ഫിലിം പുരസ്‌കാരം: എന്‍ട്രികള്‍ ക്ഷണിച്ചു

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകനും സിനിമ- നാടക പ്രവര്‍ത്തകനുമായിരുന്ന ജിയോ സണ്ണിയുടെ സ്മരണയ്ക്കായി തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 'ജിയോ സണ്ണി ഷോര്‍ട്ട് ഫിലിം' പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 20 മിനുട്ടുവരെ ദൈര്‍ഘ്യമുള്ള, 2022 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ റിലീസ് ചെയ്ത ഹ്രസ്വചിത്രങ്ങളാണു പരിഗണിക്കുക.

എച്ച്.ഡി., എം.പി 4 ഫോര്‍മാറ്റില്‍ എടുത്ത ചിത്രങ്ങൾ നേരിട്ടോ ഇ-മെയില്‍ (ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ വീ ട്രാന്‍സ്ഫര്‍) വഴിയോ സമര്‍പ്പിക്കാം. അവാര്‍ഡിന് അയയ്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും അയയ്ക്കണം.

സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പ്, മൊബൈല്‍ നമ്പര്‍, വിലാസം, ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റയും സമര്‍പ്പിക്കണം. ഒരാള്‍ ഒന്നില്‍കൂടുതല്‍ ചിത്രങ്ങള്‍ സമര്‍പ്പിക്കാന്‍ പാടില്ല. നേരിട്ടെത്തിക്കുന്നവര്‍ ഡിവിഡിയിലോ പെന്‍ഡ്രൈവിലോ നല്‍കണം. തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.

എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ചുവരെ.

ഇ-മെയില്‍ ഐഡി: jeosmrithi@gmail.com

വിലാസം: Press Club Thrissur, Round North, Press Club Road, Thrissur 680001

ഫോണ്‍: 9895171543, 9995444604. 9446335838.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT