Health and Wellness

കൊവിഡും മഴയും; ഇക്കാര്യങ്ങള്‍ മറക്കരുത്

കേരളത്തിലെ മണ്‍സൂണ്‍ തുടക്കത്തില്‍ മന്ദഗതിയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ശക്തിപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലമായതിനാല്‍ തന്നെ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ വൈറല്‍ പനിയുടെയും ജലദോഷവുമാണ്. ഇവ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്കു സമാനമാണ്. അതുകൊണ്ട് കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തണം.

• നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കാന്‍ പാടുള്ളതല്ല. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകള്‍ മാറ്റിവക്കുന്നതും നന്നല്ല.

• പുറത്തു പോകുമ്പോള്‍ കൂടുതല്‍ മാസ്‌കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്

• ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്

• നഞ്ഞ മാസ്‌കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചു വക്കുക. തുണി മാസ്‌കുകള്‍ ആണെങ്കില്‍ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കാവുന്നതാണ്.

• ഈ പ്രത്യേക സാഹചര്യത്ത് ഉപയോഗശൂന്യമായ മാസ്‌കുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയേണ്ടതാണ്.

• നഞ്ഞ മഴക്കൊട്ട് പ്രത്യേകമായി ഉണങ്ങാനിടുക.

• നനഞ്ഞ വസ്ത്രങ്ങള്‍ കഴിയുന്നതും ധരിക്കുന്നത് ഒഴിവാക്കുക. അതില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

• ശരീരത്തില്‍ ഇറുകികിടക്കുന്ന ആഭരണങ്ങള്‍/വസ്തുക്കള്‍/വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ ശരീരവുമായി ഇറുകി കിടക്കുന്ന ആഭരണങ്ങള്‍/വസ്തുക്കള്‍/വസ്ത്രങ്ങള്‍ ധരിച്ചാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

• മൊബൈല്‍ ഫോണുകള്‍ ഐഡി കാര്‍ഡുകള്‍ പേഴ്‌സുകള്‍ തുടങ്ങിയവ ഇടയ്ക്കിടക്കു സാനിടൈസര്‍ ഉപയോഗിച്ചു അണുവിമുക്തമാക്കേണ്ടതാണ്.

• കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ ശ്രമിക്കുക.

• പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാല്‍ ഇ സന്ജീവി ഓണ്‍ലൈന്‍ ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കാവുന്നതാണ്.

• ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ തുടരേണ്ടതാണ്.

• രോഗശമനമില്ലെങ്കില്‍ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതാണ്.

• ചികിത്സക്കായി ആശുപത്രികളില്‍ പോകുമ്പോള്‍ കഴിയുന്നതും രോഗിമാത്രം പോകാന്‍ ശ്രദ്ധിക്കുക.

• കണ്ടൈന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വ്യക്തികളില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍/ദിശ/ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടുക .

• അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചികിത്സക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കുക.

• ടങട അഥവാ സോപ്പ് മാസ്‌ക് സാമൂഹിക അകലം ജീവിതചര്യയുടെ ഭാഗമാക്കുക.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT