Health and Wellness

‘ആഹാരത്തിന് മുമ്പും പ്രാഥമികകൃത്യത്തിന് ശേഷവും കൈകഴുകാന്‍ മലയാളിക്ക് മടി’; ദേശീയ സര്‍വേയില്‍ കേരളം 11ആം സ്ഥാനത്ത്

THE CUE

വ്യക്തിശുചിത്വത്തില്‍ മലയാളി പിന്നിലാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ. ആഹാരം കഴിക്കുന്നതിന് മുമ്പും പ്രാഥമികകൃത്യങ്ങള്‍ക്ക് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകാന്‍ മടിക്കുന്നവരാണ് മലയാളികളെന്നാണ് റിപ്പോര്‍ട്ട്. സര്‍വേയില്‍ പതിനൊന്നാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്തുള്ളത് സിക്കിമാണ്.

2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് സര്‍വേ നടന്നത്. ശുചിത്വം, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. സര്‍വേ പറയുന്നത് ഇങ്ങനെയാണ്. 53.8 ശതമാനം ആളുകള്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പിട്ട് കൈ കഴുകുന്നത്. 1.8 ശതമാനം കൈകഴുകാത്തവരാണ്. വെള്ളം മാത്രം ഉപയോഗിക്കുന്നത് 43.8 ശതമാനം വരും. ഒന്നാം സ്ഥാനത്തുള്ള സിക്കിമില്‍ 87.8 ശതമാനം പേരാണ് ആഹാരത്തിന് മുമ്പ് കൈകഴുകുന്നത്. കൈകഴുകാത്തവരെ ഇല്ല സിക്കിമിലെന്നും സര്‍വേ പറയുന്നു.

പ്രാഥമികകൃത്യത്തിന് ശേഷം 87.8 ശതമാനം മലയാളികളും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നുണ്ട്. വെള്ളം മാത്രം ഉപയോഗിക്കുന്നത് 11.7 ശതമാനമാണ്. സിക്കിമിലാവട്ടെ 99.5 ശതമാനം ആളുകളും സോപ്പുുപയോഗിച്ച് കൈ വൃത്തിയാക്കുന്നുണ്ട്. തമിഴ്‌നാട്, ബീഹാര്‍, ദാമന്‍ ദിയു എന്നിവയാണ് സര്‍വേയില്‍ ഏറ്റവും പിറകിലുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT