Health and Wellness

വായയുടെ ആരോഗ്യവും മാനസികാരോഗ്യവുമായി ബന്ധമുണ്ടോ? അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍

എന്താണ് ഈ 'സന്തോഷകരമായ വായ' എന്നാണോ സംശയം? ആരോഗ്യമുള്ള പല്ലുകളുടെയും മോണയുടെയും നാവിന്റെയും ഒരുമിച്ചുള്ള ആരോഗ്യകരമായ യാത്ര തന്നെയാണ് സന്തോഷകരമായ വായ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ യാത്ര കൂടുതല്‍ സന്തോഷകരമാകുമ്പോള്‍ ജീവിതം എങ്ങനെ സന്തോഷകരമാകും എന്നതാണോ അടുത്ത സംശയം? വായയുടെ അവസ്ഥ മനസികാരോഗ്യവുമായി ഏറെ ബന്ധമുള്ളതാണ്. 

നമ്മുടെയൊക്കെ സന്തോഷം, പൊതുവായ ശീലങ്ങള്‍, സ്വഭാവം എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന പ്രശസ്തയായ അമേരിക്കന്‍ എഴുത്തുകാരിയും ഗവേഷകയുമാണ് ഗ്രെച്ചന്‍ റൂബിന്‍ (Gretchen Rubin).'Happier with Gretchen Rubin' എന്ന പോഡ്കാസ്റ്റ് വളരെ ജനപ്രിയവുമാണ്. സന്തോഷകരമായ ജീവിതത്തിനായി ശ്രദ്ധിക്കേണ്ട പല നിരീക്ഷണങ്ങളും അവര്‍ പങ്ക് വെച്ചിട്ടുണ്ട്. അതില്‍ ഒന്ന് 'എല്ലാ ദിവസവും ചെയ്യുന്ന ചെറിയ നല്ല ശീലങ്ങളാണ് ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നത്' എന്നതാണ്. മാര്‍ച്ച് 20, 2026 ഈ ലോക വദനാരോഗ്യ ദിനത്തില്‍ (world oral health day) ഗ്രെച്ചന്‍ റൂബിന്‍ പറഞ്ഞ ആ ഒരു കാര്യം തന്നെയാണ് ഓര്‍മിപ്പിക്കാനുള്ളത്. ഓറല്‍ ഹെല്‍ത്തും ഗ്രെച്ചന്‍ റൂബിന്‍ പറഞ്ഞ കാര്യവും തമ്മില്‍ നേരിട്ട് ബന്ധമില്ല. എങ്കിലും നമ്മള്‍ ചെയ്യുന്ന ചെറിയ നല്ല ശീലങ്ങളിലൂടെ സന്തോഷകരമായ വായയും അതിലൂടെ സന്തോഷകരമായ ഒരു ജീവിതവും ലഭിക്കും എന്നത് സത്യമാണ്.

ഇന്നും വായയുടെ ആരോഗ്യവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പലപ്പോഴും അവഗണിക്കപ്പെടുന്നു, പക്ഷേ അത് വളരെ നിര്‍ണായകമാണ്.

എന്താണ് ഈ 'സന്തോഷകരമായ വായ' എന്നാണോ സംശയം? ആരോഗ്യമുള്ള പല്ലുകളുടെയും മോണയുടെയും നാവിന്റെയും ഒരുമിച്ചുള്ള ആരോഗ്യകരമായ യാത്ര തന്നെയാണ് സന്തോഷകരമായ വായ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ യാത്ര കൂടുതല്‍ സന്തോഷകരമാകുമ്പോള്‍ ജീവിതം എങ്ങനെ സന്തോഷകരമാകും എന്നതാണോ അടുത്ത സംശയം? വായയുടെ അവസ്ഥ മനസികാരോഗ്യവുമായി ഏറെ ബന്ധമുള്ളതാണ്. ഉദാഹരണമായി വായ്‌നാറ്റം കാരണം പരസ്യമായി പുഞ്ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തവരുണ്ട്. വായയുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പല്ലുകള്‍ നഷ്ടപ്പെട്ടവരും പല്ലുകളില്‍ കറകള്‍ വന്നവരുമൊക്കെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ പോലുമാകാതെ ഉള്‍വലിഞ്ഞു പോകാറില്ലേ. പല്ലും വായയും ആരോഗ്യത്തോടെ ഇരുന്നാല്‍ മാത്രമേ നമുക്ക് ഇഷ്ടമുള്ള ആഹാരം ഇഷ്ടമുള്ളപ്പോള്‍ കഴിക്കാനാവൂ. തണുപ്പും മധുരവുമൊക്കെ കഴിക്കുമ്പോള്‍ പല്ലുപുളിപ്പ് വന്നിട്ടുള്ളവര്‍ക്കറിയാം ആ വിഷമം. ഇന്നും വായയുടെ ആരോഗ്യവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പലപ്പോഴും അവഗണിക്കപ്പെടുന്നു, പക്ഷേ അത് വളരെ നിര്‍ണായകമാണ്.

മോണരോഗം, മോണയിലെ പഴുപ്പ്, പല്ലിന്റെ കേടുകള്‍ തുടങ്ങി വായിലുണ്ടാകുന്ന രോഗങ്ങള്‍ പലപ്പോഴും വേദനാജനകമാണ്. അത് ഒരു വ്യക്തിയുടെ ജീവിതനിലവാരത്തെ തന്നെ സാരമായി ബാധിക്കും. പല്ലുവേദന അല്ലെങ്കില്‍ മോണരോഗങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ നിങ്ങള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ അല്ലെങ്കില്‍ എന്തെങ്കിലും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ആസ്വദിക്കുന്നതിനോ (സിനിമയോ യാത്രയോ ആഹാരമോ ഏതുമാകട്ടെ), കൃത്യമായി ജോലി ചെയ്യുന്നതിനോ ഒക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും മൊത്തത്തിലുള്ള സന്തോഷവും സ്വസ്ഥതയും കുറയുന്നതിന് കാരണമാകുകയും ചെയ്യും. പല്ലുകള്‍ക്കുണ്ടാകുന്ന കേട്, മറ്റ് ദന്തരോഗങ്ങള്‍, മോണരോഗം തുടങ്ങി വായിലുണ്ടാകുന്ന രോഗാവസ്ഥകള്‍ മൂലം വേദനയും അസ്വസ്ഥതയുമൊക്കെ പലപ്പോഴും ഉറക്കക്കുറവിലേക്കും അനുബന്ധ രോഗങ്ങളിലേക്കും വഴി മാറാം. അത് നമ്മുടെ മൊത്തത്തിലുള്ള ശാരീരികാവസ്ഥയെ തന്നെ ബാധിക്കും.

ആരോഗ്യകരമായ വായ എന്നത് ഒരു പുഞ്ചിരി മാത്രമല്ലെന്ന് നമുക്ക് ഓര്‍മ്മിക്കാം - അത് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഉള്‍പ്പെടെയുള്ള നമ്മുടെ ജീവിതത്തിന്റെ സന്തോഷം കൂടിയാണ്.

അതിനുമപ്പുറം വായിലെ രോഗങ്ങള്‍ വായില്‍ മാത്രം ഒതുങ്ങുന്നില്ല; അവ പലപ്പോഴും ഹൃദ്രോഗം, പ്രമേഹം, തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കൂടി ഓര്‍മിക്കണം. ഗര്‍ഭകാലത്തെ മോശമായ ദന്താരോഗ്യം സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം. അപ്പോള്‍ വായ സന്തോഷത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമല്ലേ? അത് കുഞ്ഞുങ്ങള്‍ മുതല്‍ വയോജനങ്ങള്‍ വരെ അങ്ങനെ തന്നെയാണ്. അവിടെയാണ് ഗ്രെച്ചന്‍ റൂബിന്‍ പറഞ്ഞ ആ ഒരു കാര്യം ഈ വദനാരോഗ്യദിനത്തില്‍ പ്രധാനമാകുന്നത്. ചെറുപ്പം മുതലേ ദന്തശുചിത്വ ശീലങ്ങള്‍ സ്വീകരിക്കുക, അത് പതിവാക്കുക,ശീലമാക്കുക, ബ്രഷ് ചെയ്യല്‍, ഫ്‌ലോസിംഗ്, ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ ഇടവേളകളിലെ ദന്ത പരിശോധനകള്‍ എന്നിവ ആരോഗ്യകരമായ വായ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കുഞ്ഞുന്നാള്‍ മുതല്‍ ശീലമാക്കുന്ന ബ്രഷിങ് ആണ് ഏറ്റവും പ്രധാനം. ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുന്നത് ശീലമാക്കുക. ബ്രഷിങ്ങിനൊപ്പം ഫ്‌ലോസിങ് കൂടി ശീലിക്കുക. പല്ലിന്റെ ഇടുക്കുകളില്‍ ബ്രഷിന് ഏതാണ് പറ്റാത്തിടത്തും ഫ്‌ലോസിങ് നൂലുകള്‍ എത്തും. ഒപ്പം നാവും വൃത്തിയാക്കാന്‍ ഓര്‍മിക്കുക. കൃത്യമായ ഇടവേളകളില്‍ ബ്രഷ് മാറ്റുക. പഞ്ചസാര അടങ്ങിയ, അധിക മധുരമുള്ള, ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക, നന്നായി വെള്ളം കുടിക്കുക, പല്ലിലെ കേടുകളും മോണരോഗങ്ങളും തടയാന്‍ ആറ് മാസം കൂടുമ്പോള്‍ ദന്തരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കുക. ആരോഗ്യകരമായ വായ എന്നത് ഒരു പുഞ്ചിരി മാത്രമല്ലെന്ന് നമുക്ക് ഓര്‍മ്മിക്കാം - അത് മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഉള്‍പ്പെടെയുള്ള നമ്മുടെ ജീവിതത്തിന്റെ സന്തോഷം കൂടിയാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി

  • കൂടുതല്‍ തവണ ബ്രഷ് ചെയ്യുന്നത് പല്ലുകള്‍ കൂടുതല്‍ വൃത്തിയാക്കും എന്ന തെറ്റിദ്ധാരണ അരുത്. കഠിനമായി ബ്രഷ് ചെയ്യുന്നത് മോണയ്ക്കും ഇനാമലിനും കേടുവരുത്തും. ശരിയായ രീതിയില്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണ്.

  • പല്ലുകള്‍ക്ക് വേദനയില്ലെങ്കില്‍ പിന്നെ ഡോക്ടറെ കാണണ്ടല്ലോ എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക; പല ദന്തപ്രശ്‌നങ്ങള്‍ക്കും തുടക്കത്തില്‍ വേദന ഉണ്ടാകണം എന്നില്ല. പതിവായി ദന്തപരിശോധനകള്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്നു.

  • പഞ്ചസാര മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് വിചാരിക്കുന്നുണ്ടോ? മധുരം കുറച്ചാലും ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം, കോള പോലുള്ള പാനീയങ്ങള്‍ എന്നിവയൊക്കെ പല്ല് കേടുവരുത്താനുള്ള കാരണങ്ങള്‍ ആയേക്കാം. ഏതു ഭക്ഷണം കഴിച്ചാലും വായ വൃത്തിയാക്കുക.

  • കുഞ്ഞല്ലേ, വളര്‍ന്നിട്ട് ശ്രദ്ധിക്കാം എന്ന് കരുതുന്ന മാതാപിതാക്കളാണോ നിങ്ങള്‍? പാല്‍പ്പല്ലുകള്‍ക്ക് ശരിയായ പരിചരണം ആവശ്യമുണ്ട് സംസാരശേഷി, ചവയ്ക്കല്‍, സ്ഥിരമായ പല്ലുകളുടെ ശരിയായ സ്ഥാനം എന്നിവയ്ക്ക് ആരോഗ്യമുള്ള പാല്‍പ്പല്ലുകള്‍ പ്രധാനമാണ്.

  • അപ്പൊള്‍ പറഞ്ഞു വന്നത് ഇന്ന് വേള്‍ഡ് ഓറല്‍ ഹെല്‍ത്ത് ഡേ ആണ്; വായയുടെ സന്തോഷത്തിലൂടെ ജീവിതത്തിന്റെ സന്തോഷവും നിലനിര്‍ത്താന്‍ കഴിയും എന്നതാണ്. വളരെ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. അപ്പൊ ഇന്ന് മുതല്‍ നിങ്ങളുടെ വായ ഹാപ്പി ആയിരിക്കാന്‍ ശ്രദ്ധിക്കൂ.

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയിലും വിലസ്ഥിരതയിലും സംതൃപ്തി രേഖപ്പെടുത്തി അബുദബി സാമ്പത്തിക വികസന വകുപ്പ്

'ഭീഷ്മർ' പഴയ പ്രിയദർശൻ ചിത്രങ്ങൾ ഓർമിപ്പിക്കുന്ന സിനിമ: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ വിഷ്ണുവും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ഭീഷ്മർ വരുന്നു, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

'ദേവദൂതൻ' റീ റിലീസ് ജീവിതത്തിൽ ഏറ്റവും അധികം എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യങ്ങളിൽ ഒന്ന്: വിനീത് കുമാർ

SCROLL FOR NEXT