Health and Wellness

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

THE CUE

ചൈനയുള്‍പ്പെടെ കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നോ മടങ്ങിയെത്തിയവര്‍ കുടുംബാംഗങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്. വീട്ടില്‍ ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധരും ഗുരുതര രോഗബാധിതരും ഉണ്ടെങ്കില്‍ അവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല. വിദേശത്ത് നിന്ന് പുറപ്പെടുന്ന ദിവസം മുതല്‍ 28 ദിവസം വീടിനുള്ളില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്.

പാലിക്കേണ്ട മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍

പനി, ജലദോഷം , തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രി/ക്ലിനിക്/ലാബ്/ഡോക്ടര്‍ എന്നിവിടങ്ങളില്‍ പോകരുത്. ജില്ലാ കണ്‍ട്രോള്‍ യൂണിറ്റിലെ 0484 2368802 എന്ന നമ്പറിലോ അല്ലെങ്കില്‍ ദിശാ നമ്പര്‍ ആയ 0471 2552066 ല്‍ വിളിക്കേണ്ടതും, ഇവിടെനിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടതുമാണ്

ജില്ലാ മെഡിക്കല്‍ ഓഫീസിലോ, മറ്റ് ആശുപത്രികളിലോ നേരിട്ട് വരേണ്ടതില്ല.

കുടുംബാംഗങ്ങളുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. പരിചരിക്കുവാന്‍ കുടുംബത്തിലെ ഒരു അംഗത്തോട് മാത്രം ആവശ്യപ്പെ ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ പ്രത്യേകം മുറിയില്‍ തന്നെ കഴിയേണ്ടതാണ്. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൌഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായയും ഒരു തൂവാലയോ തോര്‍ത്തോ ഉപയോഗിച്ച് മറയ്ക്കുക

കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്, അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഏതെങ്കിലും സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുക.

28 ദിവസത്തെ കാലയളവ് പൂര്‍ത്തിയാകുന്നതുവരെ ഓരോ ദിവസവും അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണിലൂടെ ബന്ധപ്പെടുന്നതായിരിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കുക.

വാട്‌സാപ്പ് ,ഫേസ്ബുക് മുതലായ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീതി പടര്‍ത്തുന്നതോ, തെറ്റായ വാര്‍ത്തകളോ കൈമാറുവാന്‍ പാടുള്ളതല്ല. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രം സ്വീകരിക്കുക.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിര്‍ത്തുന്നവരോടാണ്; ഇനിയും എന്ത് തെളിവുകളാണ് നിങ്ങള്‍ക്ക് വേണ്ടത്?

സാഹസം പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ പേടി അതായിരുന്നു: ബിബിന്‍ കൃഷ്ണ

ആരോപണ വിധേയര്‍ക്കും മത്സരിക്കാം എന്ന എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഉദ്ദേശിച്ചത് മറ്റൊന്ന്: അന്‍സിബ ഹസന്‍

'ജൂൺ പോയാൽ ജൂലൈ'; ഫുൾ വൈബ് ആയി മേനെ പയർ കിയാ വീഡിയോ ഗാനം

മാർക്കോക്ക് ശേഷം വീണ്ടും ഹിറ്റടിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; ബ്രഹ്മാണ്ഡ തുടക്കം കുറിച്ച് "കാട്ടാളൻ"

SCROLL FOR NEXT