Doctor's take

ലോക പുകയില വിരുദ്ധദിനം: കൊവിഡ് കാലം പുകവലി ഉപേക്ഷിക്കാനായി തെരഞ്ഞെടുക്കാം

ഇന്ന് May 31 ലോക പുകയില വിരുദ്ധദിനം. മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു ദിവസമാണിന്ന്. ലോകമെമ്പാടും COVID 19 ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പുകവലിയും covid -19 തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയാന്‍ ഇതിലും നല്ല ദിവസം വേറെയില്ല. പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലോകാരാഗ്യ സംഘടനയാണ് വര്‍ഷംതോറും പുകയില വിരുദ്ധ ദിനമാചരിച്ച് വരുന്നത്. ഓരോ വര്‍ഷവും ഒരു പ്രത്യേക പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനമാചരിക്കുന്നത്. പുകയില വ്യവസായ കമ്പനികളുടെ പ്രലോഭനങ്ങളില്‍ നിന്ന് യുവാക്കളെ രക്ഷിക്കുകയും അത് വഴി പുകയിലയുടെ ഉപയോഗം കുറക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം

മനുഷ്യരാശിയെ ഒന്നടങ്കം ഭീതിയുടെ മുനമ്പില്‍ നിര്‍ത്തി COVID 19 പ്രയാണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അനേകം പേര്‍ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ആരോഗ്യരംഗം ഒന്നടങ്കം COVID 19 നെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. പുകവലിക്കുന്നവരില്‍ covid-19 വരാനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് കൂടുതലാണ്. അത് പോലെ പുകവലിക്കുന്ന സമയത്ത് കയ്യും വായയും നിരന്തരം സമ്പര്‍ക്കത്തില്‍ വരുന്നത് കൊണ്ട് നിര്‍ഭാഗ്യവശാല്‍ കയ്യിലെത്തിയ വൈറസ് വായിലൂടെ ശരീരത്തിനകത്ത് പ്രവേശിക്കാനും രോഗമുണ്ടാകാനും സാധ്യതയുണ്ട്. അത് പോലെ തന്നെ ചെയിന്‍ സ്മോക്കേഴ്സിനിടയില്‍ ഒരാള്‍ക്ക് കോറോണയുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന പദാര്‍ത്ഥം കോറോണയെ പ്രതിരോധിക്കുമെന്ന പ്രചരണങ്ങള്‍ക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ആ പഠനങ്ങള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുമില്ല.

ഇനി COVID-19 ബാധിച്ചു കഴിഞ്ഞാല്‍ പുക വലിക്കുന്നവരില്‍ രോഗം കൂടുതല്‍ ശക്തിയാര്‍ജിക്കാനുള്ള സാധ്യതയുണ്ട്. കാരണം കൊറോണ പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പുകവലിക്കുന്നവരില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുന്നതിനാല്‍ രോഗം കൂടാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ചൈനയില്‍ covid 19 ബാധിച്ചു മരിച്ചവരില്‍ അധികവും പുക വലിക്കുന്നവരായിരിന്നു. പുകവലി നമ്മുടെ ശ്വാസകോശത്തിലെ മുടിനാരുകള്‍ പോലെയുള്ള സീലിയകളെ നശിപ്പിക്കുന്നു. ഇവ ഇന്‍ഫെക്ഷന്‍ പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ്. ഇവയുടെ നാശം കൊറോണ പോലുള്ള ഇന്‌ഫെക്ഷനുകളെ പ്രതിരോധിക്കാനുള്ള നമ്മുടെ കഴിവ് കുറക്കുന്നു.

ഇനി പുകവലിക്ക് പകരം പുകയില അടങ്ങിയ പാന്‍മസാലകളോ അതിന്റെ വകഭേദങ്ങളോ മുറുക്കാനോ ഉപയോഗിക്കുന്നവരാണെകിലും നേരത്തെ പറഞ്ഞ വാ-കൈ സമ്പര്‍ക്കം അവിടെ നിലനില്‍ക്കിന്നുണ്ട് അത് പോലെ ഇവര്‍ ഇടക്കിടക്ക് മുറുക്കി തുപ്പുന്നത് വഴി വൈറസ് അന്തരീക്ഷത്തിലേക്ക് പകരുകയും ചെയ്യും. ഇത്തരം അപകട ഭീഷണികള്‍ നിലനില്‍ക്കുന്ന സമയത്ത് ഏറ്റവും നല്ലത് പുകവലി നിര്‍ത്തുക എന്നതാണ്. പുകവലി നിര്‍ത്തിയ നിമിഷം മുതല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ട് തുടങ്ങുന്നു. പുകവലി നിര്‍ത്തി 20 മിനിറ്റിനകം തന്നെ കൂടിയ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറയും. ഏകദേശം 12 മണിക്കൂര്‍ ആകുമ്പോയേക്കും രക്തത്തിലെ carbon monoxide ന്റെ അളവ് കുറയുന്നു.

ആഴ്ചകള്‍ കഴിയുന്നതോട് കൂടി രക്തയോട്ടം കൂടുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ പുകവലിയും പുകയിലയുടെ ഉപയോഗവും നിര്‍ത്താന്‍ ഇതിലും നല്ലൊരു സമയം ഇനി വരാനില്ല. തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ പുകവലി നിര്‍ത്തിക്കൊണ്ട് നമ്മുക്ക് കോറോണയെ പ്രതിരോധിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാം. വലിച്ച് തള്ളാതെ നമ്മുക്ക് ചേര്‍ന്ന് നിന്ന് പ്രതിരോധിക്കാം.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT