Health and Wellness

ശ്വാസകോശത്തിന് മാത്രമല്ല പരിസ്ഥിതിക്കും ഹാനികരം; സിഗരറ്റ് കുറ്റി സസ്യവളര്‍ച്ചയ്ക്ക് ദോഷമെന്ന് പഠനം 

THE CUE

പുകവലിച്ചതിന് ശേഷം സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിയുന്നവരാണ് കൂടുതല്‍ പേരും. വലിക്കുന്നവര്‍ക്കും അവരുടെ സമീപത്ത് നില്‍ക്കുന്നവര്‍ക്കും മാത്രമല്ല ഇങ്ങനെ വലിച്ചെറിയുന്നതിലൂടെ പരിസ്ഥിതിക്കും ദോഷമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇത് മലിനീകരണത്തിനും കാരണമാകുന്നു.

മണ്ണിലും പുല്ലിലും വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ചെടികള്‍ മുളയ്ക്കുന്നതിനും വളരുന്നതിനും തടസ്സമാകുമെന്ന് ഇക്കോടോക്‌സികോളജി ആന്‍ഡ് എന്‍വോണ്‍മെന്റ് സേഫ്റ്റിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

മനുഷ്യനിര്‍മ്മിതമായ മാലിന്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. 4.5 ട്രില്യണ്‍ സിഗരറ്റ് കുറ്റികള്‍ ഒരു വര്‍ഷം ആഗോളതലത്തില്‍ ഉപേക്ഷിക്കപ്പെടുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്താകെ ഉല്‍പാദിപ്പിക്കുന്ന 5.6 ട്രില്യണ്‍ സിഗരറ്റ് ഉല്‍പാദിപ്പിക്കുന്നതില്‍ ഭൂരിഭാഗവും നിരുത്തരവാദിത്വപരമായി ഉപേക്ഷിക്കുന്നുണ്ടെന്ന് എന്‍ബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. സിഗരറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തു ദ്രവിക്കുന്നതിന് ഒരു ദശാബ്ദമെങ്കിലും വേണം.

കേംബ്രിഡ്ജ് സിറ്റിയിലെ മീറ്റര്‍ ചുറ്റളവില്‍ നിന്ന് 128 ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റികളുടെ സാമ്പിളുകള്‍ ലഭിച്ചു. സിഗരറ്റ് ദോഷമാകുന്ന കാര്യത്തില്‍ വലിച്ചതാണോ വലിക്കാത്തതാണോയെന്ന വ്യത്യാസമില്ല. പരിസ്ഥിതിക്ക് കൂടി ദോഷമായ സിഗരറ്റ് നിരോധിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ശ്വാസകോശം, തൊണ്ട, വായ, അന്നനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറിനും പുകവലി കാരണമായേക്കാം. ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, മസ്‌കതിഷ്‌കാഘാതം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങളും ഉണ്ടായേക്കാം. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തുവാണ് അപകടകാരി. ഇതിന്റെ സാന്നിധ്യം കൊണ്ടാണ് പുകവലിക്കുന്നവര്‍ക്ക് ഉത്തേജനം ലഭിക്കുന്നത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT