Global

കാറ്റലോണിയന്‍ സ്വാതന്ത്ര്യനായകര്‍ക്ക് തടവുശിക്ഷ; ബാഴ്‌സലോണയില്‍ വന്‍ പ്രക്ഷോഭം

THE CUE

സ്പാനിഷ് സുപ്രീം കോടതി കറ്റാലന്‍ നേതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചതിനേത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം ശക്തമാകുന്നു. ബാഴ്‌സലോണ എല്‍ പ്രാറ്റ് വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധിച്ച ആയിരങ്ങള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കൈയില്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞും ഫയര്‍ എക്സ്റ്റിങ്ങ്വിഷര്‍ സ്േ്രപ ചെയ്തുമാണ് സമരക്കാര്‍ പ്രതിരോധിച്ചത്. സംഘര്‍ഷത്തില്‍ 75 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ മെട്രോ സര്‍വ്വീസും എയര്‍പോര്‍ട്ട് ട്രെയിനും തടഞ്ഞിട്ടു. എല്‍ പ്രാറ്റ് വിമാനത്താവളത്തില്‍ നിന്നുള്ള 108 ഫ്‌ളൈറ്റ് സര്‍വ്വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. തടവറയല്ല പരിഹാരമെന്ന പ്രതികരണവുമായി കറ്റാലന്‍ ക്ലബ്ബ് രംഗത്തെത്തി.

കറ്റാലന്‍ ജനനേതാക്കളെ തടവിലാക്കിയതുകൊണ്ട് പരിഹാരമാകില്ല. രാഷ്ട്രീയസംവാദത്തിലൂടെയാണ് അതുണ്ടാകേണ്ടത്.
ബാഴ്‌സലോണ

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വയംനിര്‍ണ്ണയാവകാശത്തിനും വേണ്ടി പ്രതിരോധം തീര്‍ത്ത ചരിത്രമാണ് ബാഴ്‌സലോണയ്ക്കുള്ളത്. എല്ലാ രാഷ്ട്രീയ നേതാക്കളും ഈ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചയിലേര്‍പ്പെടുകയും കറ്റാലന്‍ നേതാക്കളുടെ മോചനത്തിനായി ഇടപെടുകയും വേണം. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുന്നെന്നും ക്ലബ്ബ് വ്യക്തമാക്കി.

തിങ്കളാഴ്ച്ച സ്‌പെയിന്‍ സുപ്രീം കോടതി കാറ്റലോണിയന്‍ സ്വാതന്ത്ര്യനായകര്‍ക്ക് 13 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരുന്നു. സ്വയം ഭരണപ്രദേശമായ കാറ്റലോണിയയെ മോചിപ്പിച്ച് സ്വതന്ത്രരാജ്യമാക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. 2017ല്‍ നടത്തിയ ഹിതപരിശോധനയുടെ പേരിലാണ് മുന്‍ ജനപ്രതിനിധികള്‍ക്ക് ഒമ്പതു മുതല്‍ 13 വര്‍ഷം വരെ തടവ് വിധിച്ചിരിക്കുന്നത്. കറ്റാലന്‍ മുന്‍ വൈസ് പ്രസിഡന്റ് ഓറിയോള്‍ യുന്‍ക്വെറാസിനെ 13 വര്‍ഷത്തേക്ക് ശിക്ഷിച്ചു. കാറ്റലോണിയന്‍ സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മൂന്ന് പേര്‍ക്ക് 12 വര്‍ഷത്തേക്കാണ് ശിക്ഷ. വിധി വാര്‍ത്ത വന്നതിന് പിന്നാലെ തെരുവുകളിലേക്ക് ജനം ഒഴുകിയെത്തി. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നും ഇനിയും ഹിതപരിശോധന നടത്തുമെന്നും പ്രക്ഷോഭകര്‍ ആവര്‍ത്തിക്കുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT