Global

‘കാലാവസ്ഥയ്ക്ക് വേണ്ടത് അവാര്‍ഡുകളല്ല’; പരിസ്ഥിതി പുരസ്‌കാരം നിഷേധിച്ച് ഗ്രെറ്റ തുന്‍ബര്‍ഗ്

THE CUE

കാലാവസ്ഥ മാറ്റത്തിനെതിരായ മുന്നേറ്റത്തിന് വേണ്ടത് പുരസ്‌കാരങ്ങളല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. സ്വീഡിഷ് പരിസ്ഥിതി പുരസ്‌കാരമായ നോര്‍ഡിക് കൗണ്‍സില്‍ പ്രൈസ് നിരസിച്ചുകൊണ്ടാണ് 16കാരിയായ ഗ്രെറ്റയുടെ പ്രസ്താവന. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടന്ന റീജിയണല്‍ ഇന്റര്‍ പാര്‍ലമെന്ററി നോര്‍ഡിക് കൗണ്‍സില്‍ പുരസ്‌കാര ചടങ്ങില്‍ ഗ്രെറ്റയുടെ പ്രസ്താവന സഹപ്രവര്‍ത്തകര്‍ വായിച്ചുകേള്‍പ്പിച്ചു.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റത്തിന് പുരസ്‌കാരങ്ങളുടെ ആവശ്യമില്ല .
ഗ്രെറ്റ തുന്‍ബര്‍ഗ്

ഭരണകര്‍ത്താക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗവേഷണങ്ങളില്‍ പറയുന്നത് മനസിലാക്കുകയാണ് ചെയ്യേണ്ടതെന്ന് തുന്‍ബര്‍ഗിനെ ഉദ്ധരിച്ചുകൊണ്ട് സോഫിയ, ഇസബല്ല എന്നിവര്‍ ചൂണ്ടിക്കാട്ടി. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്് ഗ്രെറ്റ. കഴിഞ്ഞ വര്‍ഷം മറ്റൊരു പുരസ്‌കാരവും ഗ്രെറ്റ നിരസിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ നടത്തേണ്ട വിമാനയാത്ര വായുമലിനീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞായിരുന്നു അത്.

കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ രാജ്യാന്തര തലത്തില്‍ പരിസ്ഥിതി സംരക്ഷണ ഇടപെല്‍ ശക്തമാക്കേണ്ടതുണ്ടെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെ ഗ്രേറ്റ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. അടിയന്തര നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിലൂടെ ഉന്നമിട്ടിരുന്നത്. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം ഇരുന്നാണ് ഗ്രേറ്റ ലോക ശ്രദ്ധയാകര്‍ഷിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT