Gender

‘കര്‍ഷകരായി കണക്കാക്കുന്നില്ല’, കര്‍ഷകആത്മഹത്യാ റിപ്പോര്‍ട്ടില്‍ നിന്ന് പുറത്താകുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെന്ന് പി സായ്‌നാഥ് 

THE CUE

രാജ്യത്തെ കര്‍ഷക ആത്മഹത്യാ റിപ്പോര്‍ട്ടുകളില്‍ നിന്ന് പതിനായിരക്കണക്കിന് സ്ത്രീകളാണ് പുറത്താക്കപ്പെടുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാര്‍ഷിക വിദഗ്ധനുമായ പി സായ്‌നാഥ്. ഇതിന് കാരണം സ്ത്രീകളെ ഒരിക്കലും കര്‍ഷകരായി കണക്കാക്കാത്തതാണെന്നും സായ്‌നാഥ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് സ്ത്രീകളെയായിരിക്കുമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വുമണ്‍ സ്റ്റഡീസിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പി സായ്‌നാഥ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീ കര്‍ഷക ആത്മഹത്യകളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശുദ്ധ മണ്ടത്തരമാണ്, സ്ത്രീ കര്‍ഷകരുടെ പ്രതിസന്ധിയും, കൃഷിയില്‍ അവര്‍ക്കുള്ള പങ്കും ഭൂരിഭാഗവും ചര്‍ച്ചചെയ്യപ്പെടുന്നത് കര്‍ഷകരുടെ വിധവകള്‍ എന്ന നിലയ്ക്കാണ്. സ്ത്രീകളായിരിക്കാം കൃഷിയിടത്തിലെ 60 ശതമാനം ജോലികളും ചെയ്യുന്നത്. പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പേ അവര്‍ കര്‍ഷകരായിരുന്നിരിക്കാമെന്നും പി സായ്‌നാഥ് പറഞ്ഞു.

എന്തുകൊണ്ടാണ് സ്ഥിതിവിവരകണക്കുകളില്‍ നിന്ന് സ്ത്രീകള്‍ പുറത്താക്കപ്പെടുന്നതെന്ന് പരിശോധിക്കണം. പല സംസ്ഥാനങ്ങളിലും ആത്മഹത്യചെയ്യുന്ന സ്ത്രീ കര്‍ഷകരുടെ എണ്ണം പൂജ്യമാണ്. സ്ത്രീകളെ കര്‍ഷകരായി കണക്കാക്കാത്തതാണ് ഇതിന് കാരണം. കര്‍ഷകരായ യുവതികളുടെയും സ്ത്രീകളുടെയും ആത്മഹത്യ പുറത്തുവരുന്നത് 'വീട്ടമ്മ' എന്ന പേരിലായിരിക്കുമെന്നും സായ്‌നാഥ് പറഞ്ഞു.

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT