Gender

'ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയില്‍ സ്ത്രീ അതിക്രമം നേരിട്ടാല്‍ എങ്ങനെ പരാതി നല്‍കും'; സര്‍ക്കാരിനോടാണ് ഈ യാത്രക്കാരിയുടെ ചോദ്യം

കോഴിക്കോട് നിന്നും മാനന്തവാടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്ന യാത്രക്കാരി കഴിഞ്ഞ ദിവസം അതിക്രമത്തിന് ഇരയായി. താമരശ്ശേരിക്ക് സമീപത്ത് വച്ച് പിന്നിലിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ബസ് നിര്‍ത്തി പരാതി നല്‍കാന്‍ അനുവദിച്ചില്ല. പകരം അതിക്രമം കാണിച്ച യാത്രക്കാരനെ ബസില്‍ നിന്നും ഇറക്കി വിട്ടു. യാത്രക്കാരി വൈത്തിരി ഇറങ്ങി പൊലീസില്‍ പരാതി നല്‍കി.

കണ്ടക്ടറെ രണ്ടാം പ്രതിയാക്കി വൈത്തിരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം അറിയിച്ചില്ലെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഒന്നാം പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. താമരശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെഎസ്ആര്‍ടിസിയുടെ റൂള്‍ പ്രകാരം ആ ബസിലെ ഉത്തരവാദിത്വപ്പെട്ട ആള്‍ കണ്ടക്ടറാണെന്നും ഇയാള്‍ പ്രതിയെ രക്ഷിക്കുകയായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും റൂളില്‍ പറയുന്നുണ്ട്. പരാതി ഉയര്‍ത്തിപ്പോള്‍ ഇത് ലംഘിച്ച് പ്രതിയെ രക്ഷിച്ച് കൊണ്ടുപോകുകയാണ് ചെയ്തതെന്നും പരാതിക്കാരി പറയുന്നു.

പരാതിപ്പെടാന്‍ വണ്ടി നമ്പര്‍ ചോദിച്ചപ്പോള്‍ അതിന് അയാള്‍ ഒന്ന് തോണ്ടിയിട്ടല്ലേയുള്ളുവെന്നാണ് കണ്ടക്ടര്‍ ചോദിച്ചത്. അടുത്ത പൊലീസ് സ്റ്റേഷനില്‍ പോകാതെ ചെയ്യുകയായിരുന്നു. ഓടുന്ന ബസില്‍ നിന്നും കണ്ടക്ടറുടെ അനുമതിയില്ലാതെ അയാള്‍ക്ക് ഇറങ്ങി പോകാന്‍ കഴിയില്ലല്ലോ. തന്ത്രപരമായി രക്ഷിക്കുകയായിരുന്നു.
പരാതിക്കാരി

തന്റെ സ്ഥാനത്ത് സ്ഥാനത്ത് ആദിവാസി പെണ്‍കുട്ടിയോ പ്രതികരിക്കാന്‍ കഴിയാത്ത ഒരാളോ ആണെങ്കില്‍ എവിടെ പരാതിപ്പെടുമെന്നും യാത്രക്കാരി ചോദിക്കുന്നു. ട്രെയിനില്‍ പരാതി സെല്ലും പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഉണ്ട്. പൊതുവാഹനം എന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്. എവിടെയാണ് പരാതിപ്പെടെണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അതിക്രമം നേരിട്ടാല്‍ കണ്ടക്ടറുടെ അനുമതിയില്ലെങ്കില്‍ പരാതി നല്‍കാന്‍ കഴിയില്ലെന്ന പ്രശ്‌നം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന കെഎസ്ആര്‍ടിസിക്ക് എന്തുകൊണ്ടാണ് പരാതി നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ പറ്റാത്തതെന്നാണ് സാമൂഹ്യപ്രവര്‍ത്തകയായ പി ഇ ഉഷ ചോദിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും അതിക്രമം നേരിട്ടാല്‍ പൊലീസില്‍ പരാതിപ്പെടാനെ ഇപ്പോള്‍ കഴിയുകയുള്ളു. അതിന് കണ്ടക്ടര്‍ അനുവദിക്കണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഓണ്‍ലൈനായി പരാതി നല്‍കാനുള്ള സംവിധാനം വേണം. പല സ്ത്രീകളും പരാതിപ്പെടാന്‍ മടിക്കുന്നത് സ്റ്റേഷനിലേക്ക് പോകേണ്ടത് കൊണ്ടാണ്.
പി ഇ ഉഷ

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT