Fact Check

Fact Check: 'മരണത്തിന് തൊട്ടുമുന്‍പ് ഡോ.ഐഷ കുറിച്ചത്'; പ്രചരണത്തിന്റെ വാസ്തവമെന്ത് ?

കൊവിഡ് ബാധിച്ച് മരണപ്പെടുന്നതിന് മുന്‍പ് ഐഷയെന്ന യുവ ഡോക്ടര്‍ അവസാനമായി ട്വീറ്റ് ചെയ്തത് എന്ന പരാമര്‍ശത്തോടെ സമൂഹ മാധ്യമങ്ങളില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പ്രചരിക്കുകയാണ്. ആരോഗ്യരംഗത്തെ വിദഗ്ധരുള്‍പ്പെടെ നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്. അതിന്റെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാം.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഡോ ഐഷ ട്വിറ്ററില്‍ അവസാനമായി കുറിച്ച ഹൃദയ സ്പര്‍ശിയായ വരികള്‍.

ഹായ്!

എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല.

ശ്വാസംമുട്ടല്‍ കൂടുന്നതേയുള്ളൂ .

ഇന്ന് എപ്പോഴെങ്കിലും എന്നെ വെന്റിലേറ്ററിലേക്ക് മാറ്റും

എന്നെ ഓര്‍ക്കുക,

എന്റെ പുഞ്ചിരി,

എപ്പോഴും

ഓര്‍മ്മയുണ്ടാകണം

സുരക്ഷിതമായിരിക്കുക.

ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.

ലവ് യു ബൈ

ഐഷ.

ഡോ. ഐഷയെന്ന പേരുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഇതിനകം നിരവധി പേരാണ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമാണ് ട്വീറ്റ്. ഇത് ആദ്യം പങ്കുവെച്ചവരിലേറെയും ഡോക്ടര്‍മാരുമാണ്.

പ്രചരണത്തിന്റെ വാസ്തവം

രണ്ട് സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ശ്വാസം മുട്ടല്‍ കൂടുകയാണ്, തന്നെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന് പറയുന്നതാണ് ഒന്ന്. രോഗിയെന്ന് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ട്വീറ്റിനൊപ്പം.

ഈ ചിത്രം നേരത്തേ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മറ്റ് ചില പോസ്റ്റുകളോടൊപ്പം ചിത്രം നല്‍കിയതായി കാണാം.

നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഐഷയെ ഉള്‍പ്പെടുത്തണം എന്ന് കുറിച്ചതാണ് രണ്ടാമത്തേത്. ഡോക്ടര്‍ ചികിത്സിക്കുന്നതായ ചിത്രമാണ് അതിനൊപ്പം.

രണ്ടാമത്തെ ചിത്രവും നേരത്തേ ഇന്റര്‍നെറ്റിലുള്ളതാണ്. അനസ്‌തേഷ്യയുമായി ബന്ധപ്പെട്ട കുറിപ്പുകളിലും വാര്‍ത്തകളിലും ഈ ചിത്രം ഉപയോഗിച്ചതായി കാണാം. അതായത് പോസ്റ്റില്‍ പറയുന്ന ഡോക്ടറായ രോഗിയുടെ യഥാര്‍ത്ഥ ചിത്രമല്ല അതെന്ന് വ്യക്തം.

കൂടാതെ ഒരു കൊവിഡ് രോഗിയെ ചികിത്സിക്കുന്നതിന്റെ ചിത്രമല്ല അതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു വസ്തുത, കൊവിഡ് ഐസിയുവില്‍ നിന്ന് ഒരു രോഗിയുടെ ചിത്രം ഇത്തരത്തില്‍ പകര്‍ത്താനാകില്ല എന്നതുമാണ്.

ഡോ.ഐഷയെന്ന പേരിലുള്ള (Dr.Aisha) ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല.യഥാര്‍ത്ഥ സംഭവമായിരുന്നെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യേണ്ട കാര്യമില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസങ്ങളിലൊന്നും ഐഷയെന്ന് പേരുള്ള യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണപ്പെട്ടതായി വാര്‍ത്തകളില്ല. പ്രചരിച്ച അക്കൗണ്ടില്‍ ദക്ഷിണാഫ്രിക്കയാണ് സ്ഥലമായി രേഖപ്പെടുത്തിയിരുന്നതെന്ന് ട്വിറ്ററില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലും കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. ഐഷയെന്ന പേരില്‍ ഒരാള്‍ കൊവിഡ് ബാധിച്ചതായുള്ള വാര്‍ത്തയും ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. എന്‍ഡിടിവിയിലെ മാധ്യമ പ്രവര്‍ത്തകയായിരുന്ന നിധി റസ്ദാന്‍ നേരത്തേ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഡോ. ഐഷ എന്നത് ഫേക്ക് അക്കൗണ്ട് ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ അവര്‍ ഡിലീറ്റ് ചെയ്ത് അക്കാര്യം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT