Fact Check

Fact Check : വിശുദ്ധ ശിവലിംഗമെന്ന് വിശേഷിപ്പിച്ച് യുവാവ് കഅബയില്‍ പാലൊഴിച്ചെന്നത് വ്യാജ പ്രചരണം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

'ഇത് വിശുദ്ധ ശിവലിംഗം, ഞങ്ങളുടെ പൂര്‍വികരുടേതാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് യുവാവ് മക്കയിലെ കഅബയില്‍ പാലൊഴിക്കുന്നു'. ഒരു വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പാണിത്. ഒരു യുവാവ് കഅബയിലേക്ക് എന്തോ ദ്രാവകം ഒഴിക്കുന്നതും അറബിയില്‍ സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ശേഷം ആളുകള്‍ ഇയാളെ പിടിച്ചുമാറ്റുന്നതും കാണാം. സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും വിവിധ തരത്തിലുള്ള കുറിപ്പുകള്‍ സഹിതം 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിച്ചിരുന്നു. ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുന്നതിന് സമാനമായി യുവാവ് കഅബയില്‍ അത്തരത്തില്‍ ചെയ്‌തെന്ന് വിശദീകരിച്ചാണ് ചിലര്‍ വീഡിയോ പ്രചരിപ്പിച്ചത്. അംബാലിക ഭരദ്വാജ് എന്ന ഉപയോക്താവിന്റെ ജൂലൈ 7 ലെ ട്വീറ്റിന് ആയിരത്തിലേറെ റീട്വീറ്റുകളുണ്ടായി.

പ്രചരണത്തിന്റെ വാസ്തവം

മക്കയില്‍ നിന്ന് തന്നെ ചിത്രീകരിച്ചതാണ് വീഡിയോ. എന്നാല്‍ യുവാവ് കഅബയില്‍ പാലൊഴിക്കുകയായിരുന്നില്ല. ഇത് ശിവലിംഗമാണെന്നോ തങ്ങളുടെ പൂര്‍വികരുടേതാണെന്നോ അല്ല യുവാവ് പറയുന്നത്. ഇയാള്‍ കഅബയ്ക്ക് സമീപം നിന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തീക്കൊളുത്തി മരിക്കാനായിരുന്നു ഇയാളുടെ നീക്കം. കഅബയിലേക്ക് ഒഴിച്ചത് സ്വയം തീക്കൊളുത്താന്‍ കൊണ്ടുവന്ന പെട്രോളാണ്. എന്നാല്‍ ഈ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്ന വിശ്വാസികളും ചേര്‍ന്ന് പരാജയപ്പെടുത്തുകയും ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയുമായിരുന്നു. 2017 ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. അറബ് ന്യൂസ്, ഗള്‍ഫ് ന്യൂസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ വീഡിയോ സഹിതം അന്ന് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നയാളാണെന്നും ജീവനൊടുക്കാനുള്ള ശ്രമം സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും വാര്‍ത്തകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്നുതന്നെ നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയായത് രണ്ട് വര്‍ഷം മുന്‍പത്തെ വീഡിയോ വര്‍ഗീയ ധ്രുവീകരണത്തിനായി തല്‍പ്പര കക്ഷികള്‍ പ്രചരിപ്പിക്കുകയായിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT