Fact Check

Fact Check : പ്രചരിക്കുന്ന വീഡിയോ പാകിസ്താനില്‍ ഹിന്ദുസ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെയല്ല; രാജസ്ഥാനില്‍ നിന്നുള്ളത് 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

പാകിസ്താനില്‍ സംഭവിക്കുന്നതെന്താണെന്നതിന്റെ നടക്കുന്ന ദൃശ്യങ്ങളാണിത്. മുസ്ലീങ്ങള്‍ ഹിന്ദു യുവതിയെയും അമ്മയെയും ക്രൂരമായി ആക്രമിച്ച് തട്ടിക്കൊണ്ടുപോവുകയാണ്. യുവതിയെയും അമ്മയെയും അക്രമികള്‍ ഉപദ്രവിച്ചശേഷം പിടിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണിത്. അക്രമികള്‍ യുവതിയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മ എതിര്‍ക്കുന്നു. ഇതോടെ വരെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് ട്രാക്ടറില്‍ കൊണ്ടുപോകുന്നു. ഇതാണ് വീഡിയോയിലുള്ളത്. നരന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം കത്തുന്നതിനിടെയാണ് പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വനിയമം. സംഘപരിവാര്‍ അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകളിലും പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം വീഡിയോ സഹിതമുള്ള പ്രചരണം തുടരുകയാണ്.

പ്രചരണത്തിന്റെ വാസ്തവം

പ്രചരിപ്പിക്കുന്ന വീഡിയോ പാകിസ്താനില്‍ നിന്നുള്ളതല്ല. രാജസ്ഥാനിലെ ജോധ്പൂരിലെ സംഭവത്തിന്റേതാണ്. മുസ്ലീങ്ങള്‍ ഹിന്ദു സ്ത്രീകളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകുന്നതുമല്ല ദൃശ്യങ്ങളില്‍. രണ്ട് വര്‍ഷം മുന്‍പാണ് ഈ വീഡിയോ പുറത്തുവന്നത്. ഇതിന് ആസ്പദമായ സംഭവത്തെക്കുറിച്ച് 2017 സെപ്റ്റംബര്‍ 27 ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അക്രമികളില്‍ ഒരാള്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവായ ഷൗക്കത്ത് ആണ്. ആമദ് ഖാന്‍ എന്നയാള്‍ തന്റെ മകളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൗക്കത്തിന് വിവാഹം കഴിച്ചുനല്‍കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുന്‍പായിരുന്നു വിവാഹം.

എന്നാല്‍ 18 വയസ്സിന് ശേഷം മാത്രമേ പെണ്‍കുട്ടിയെ ഷൗക്കത്തിന് ഒപ്പം അയയ്ക്കൂവെന്ന് അമ്മ നേമത്ത് നിലപാടെടുത്തു. പക്ഷേ ഇതിനെ എതിര്‍ത്ത ഷൗക്കത്ത് പലകുറി പെണ്‍കുട്ടിയെ ഒപ്പം കൂട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ അക്രമികളുമായെത്തി ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍, തട്ടിക്കൊണ്ടുപോകല്‍, ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടി സ്വന്തം കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. വാസ്തവമിതായിരിക്കെയാണ് പാകിസ്താനിലെ ഹിന്ദു സ്ത്രീകള്‍ മുസ്ലീങ്ങളാല്‍ ഉപദ്രവിക്കപ്പെടുന്നുവെന്ന് ഈ വീഡിയോ ഉപയോഗിച്ച് തല്‍പ്പര കക്ഷികള്‍ വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT