Fact Check

Fact Check : അത് കണ്ണൂര്‍ വിമാനത്താവളത്തിലല്ല, തീപ്പിടിച്ചയാളുടെ ദൃശ്യം മൊറോക്കോയിലേത് 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന് തീപ്പിടിച്ചു. പവര്‍ ബാങ്കില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ ഈ അപകടം മറ്റുള്ളവരുടെ അറിവിലേക്കായി ഷെയര്‍ ചെയ്യൂ. കര്‍ണാടകയില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റാണിത്. ഈ കുറിപ്പിനൊപ്പം ഒരാള്‍ക്ക് തീപ്പിടിച്ചതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. കന്നഡയിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

പ്രചരണത്തിന്റെ വാസ്തവം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുവരെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു യാത്രക്കാരന് തീപ്പിടിച്ച സംഭവമുണ്ടായിട്ടില്ല. മൊറോക്കോയിലുണ്ടായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. 2018 ജൂണ്‍ 3 ന് അഗാദിര്‍ മാര്‍ക്കറ്റിലാണ് സംഭവം. എന്നാല്‍ ഇത് ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായതല്ല. 30 കാരനായ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതാണ്. മാളില്‍ മോഷണ ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടുകയും വന്‍ തുക പിഴ ചുമത്തുകയുമായിരുന്നു. ഇതോടെ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഈ ദൃശ്യങ്ങളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിച്ചതെന്ന വ്യാജ വാദത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. യഥാര്‍ത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് നിരവധിയാളുകള്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തു. ദുബായ് വിമാനത്താവളത്തില്‍ സംഭവിച്ചതെന്ന കുറിപ്പോടെ കഴിഞ്ഞവര്‍ഷം ഇതേ വീഡിയോ പ്രചരിപ്പിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT