Fact Check

Fact Check : ‘ബുര്‍ഖയണിഞ്ഞെത്തി ജാമിയയില്‍ പൊലീസിന് നേരെ കല്ലെറിഞ്ഞത് യുവാവ്’; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'ബുര്‍ഖയണിഞ്ഞ് പെണ്‍വേഷത്തിലെത്തി പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റില്‍. ജാമിയയിലെ വിദ്യാര്‍ത്ഥിയായ ഇവന്‍ പെണ്‍വേഷത്തിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം സൃഷ്ടിക്കുന്നത് ഇത്തരക്കാരാണ്. ' പര്‍ദ്ദയണിഞ്ഞെത്തി പിടിയിലായ ഒരു യുവാവിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യത്യസ്ത കുറിപ്പുകളോടെ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.സമരത്തിനെതിരെ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളിലും പേജുകളിലും ഗ്രൂപ്പുകളിലുമാണ് പോസ്റ്റ് പങ്കുവെയ്ക്കപ്പെടുന്നത്.

പ്രചരണത്തിന്റെ വാസ്തവം

വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. പ്രചരിക്കുന്ന ചിത്രത്തിന് ജാമിയ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ല. ഈജിപ്റ്റിലെ കെയ്‌റോയില്‍ നിന്നുള്ളതാണ് ചിത്രം.ബുര്‍ഖയണിഞ്ഞ് പെണ്‍വേഷത്തില്‍ ഷോപ്പിങ് മാളുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍. 2017 ല്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു. അന്ന് ഇയാളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലടക്കം വന്നതുമാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതായത് രണ്ട് വര്‍ഷം മുന്‍പത്തെ ചിത്രമുപയോഗിച്ചാണ് ജാമിയയിലെ വിദ്യാര്‍ത്ഥി ബുര്‍ഖയണിഞ്ഞ് പെണ്‍വേഷത്തിലെത്തി പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന വ്യാജ പ്രചരണം നടത്തുന്നത്. ജാമിയയിലെ പ്രക്ഷോഭത്തെ ഇകഴ്ത്തുന്ന വ്യാജ പ്രചരണങ്ങളില്‍ ഒന്നുമാത്രമാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT