Fact Check

Fact Check : ‘നിരോധിക്കുന്നു, ഡിസംബര്‍ 31 ന് ശേഷം 2000 രൂപയുടെ നോട്ട് എടുക്കില്ല’; പ്രചരണം വ്യാജം   

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

‘റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണ്. ഡിസംബര്‍ 31 ന് ശേഷം നോട്ട് എടുക്കില്ല. കൈവശമുള്ള കറന്‍സികള്‍ ഡിസംബര്‍ 31 നകം മാറ്റിയെടുക്കണം. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. കുറിപ്പിനൊപ്പം ദൈനിക് പൂര്‍വോദയ് എന്ന പത്രത്തില്‍ വന്ന വാര്‍ത്തയെന്ന പേരില്‍ ഒരു ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്‌സ് ആപ്പ് മുഖേനയാണ് ഈ സന്ദേശം വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നത്’.

പ്രചരണത്തിന്റെ വാസ്തവം

രണ്ടായിരം രൂപാ നോട്ടുകള്‍ നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. വ്യാജ പ്രചരണമാണ് അരങ്ങേറുന്നത്. ഡിസംബര്‍ 31 ന് ശേഷവും രണ്ടായിരത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം നോട്ടുകള്‍ മാറ്റിക്കിട്ടുകയും ചെയ്യും. രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കുന്നുവെന്ന് ഒക്ടോബറിലും പ്രചരണമുണ്ടായിരുന്നു. ഈ വാദം തള്ളി റിസര്‍വ് ബാങ്ക് തന്നെ അന്ന് രംഗത്തുവന്നു. കൂടാതെ നോട്ട് നിരോധിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കുര്‍ ദൈനിക് പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദൈനിക് പൂര്‍വോദയ് എന്ന ഹിന്ദി പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റായ പ്രചരണത്തിനായി മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരമുള്ളതാണ് ഈ പത്രം.

ഡിസംബര്‍ 1 ന് ഗുവാഹത്തി എഡിഷനില്‍ വന്ന വാര്‍ത്തയുടെ ഭാഗമാണ് 2000 രൂപയുടെ നോട്ട് നിരോധിക്കുന്നുവെന്ന പ്രചരണത്തോടൊപ്പം ചേര്‍ത്തത്. എന്നാല്‍, 2019 ഡിസംബര്‍ 31 ഓടെ രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം അരങ്ങറുന്നുവെന്നതാണ് ആ വാര്‍ത്ത. എന്നാല്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഈ വാര്‍ത്തയുടെ ഒരു പ്രത്യേക ഭാഗം മാത്രം മുറിച്ചെടുക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. ദൈനിക് പൂര്‍വോദയുടെ ഇതുസംബന്ധിച്ച മുഴുവന്‍ വാര്‍ത്തയും ലഭ്യമാണ്. തെറ്റിദ്ധാരണ പരത്താന്‍ തങ്ങളുടെ വാര്‍ത്ത വളച്ചൊടിച്ച് ഉപയോഗിച്ചതാണെന്ന് എഡിറ്റര്‍ രവിശങ്കര്‍ വ്യക്തമാക്കുന്നു. അതേസമയം ഇത്തരമൊരു പ്രചരണം നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ പത്രം ഡിസംബര്‍ 8 ന് ഇതുസംബന്ധിച്ച് പത്രത്തിലൂടെ വായനക്കാര്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിലെ വാര്‍ത്ത ക്ലിപ്പ് ചെയ്തുകൊണ്ടായിരുന്നു വിശദീകരണ വാര്‍ത്ത.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT