Fact Check

Fact Check : ധാക്കയിലെ ദൃശ്യങ്ങള്‍ യുപിയിലെ പൊലീസ് അതിക്രമത്തിന്റേതെന്ന് വ്യാജ പ്രചരണവുമായി ഇമ്രാന്‍ ഖാന്‍ 

THE CUE

ഇമ്രാന്‍ ഖാന്റെ ട്വീറ്റ്

ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളെ ഇന്ത്യന്‍ പൊലീസ് വംശഹത്യ നടത്തുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മൂന്ന് വീഡിയോകള്‍ സഹിതം ട്വീറ്റ് ചെയ്തതാണിത്. പൊലീസ് മര്‍ദ്ദനത്തില്‍ ചോരയൊലിച്ച് നില്‍ക്കുന്നവരെ വീഡിയോയില്‍ കാണാം. രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലിം മതസ്ഥരെ ഇന്ത്യന്‍ പൊലീസ് വംശഹത്യ ചെയ്യുന്നുവെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

പ്രചരണത്തിന്റെ വാസ്തവം

പൗരത്വഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ഇന്ത്യന്‍ പോലീസ് നടത്തുന്ന ക്രൂരവേട്ടയുടെ വീഡിയോയല്ല ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളതെന്ന പേരില്‍ പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള മൂന്ന് ദൃശ്യങ്ങളാണ്‌. 2013 മെയില്‍ അവിടെ നടന്ന പൊലീസ് നടപടിയുടേതാണ് വീഡിയോകള്‍. ബംഗ്ലാദേശിന്റെ തീവ്രവാദ വിരുദ്ധ സ്വക്വാഡ് ആയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ ആളുകളെ മര്‍ദ്ദിക്കുന്നതാണ് സംഭവം. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ചുരുക്കെഴുത്തായ ആര്‍എബി വീഡിയോയിലെ സേനാംഗങ്ങളുടെ യൂണിഫോമില്‍ കാണാം.

ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത് ധാക്കയില്‍ നിന്നുള്ള വീഡിയോയാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ധാക്കയിലെ സംഭവങ്ങളുടെ വാര്‍ത്താ ലിങ്കുകള്‍ അടക്കം പങ്കുവെച്ചാണ് യുപി പൊലീസിന്റെ മറുപടി. സംഭവം വിവാദമായതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് നീക്കിയിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഡല്‍ഹിയിലും യുപിയിലും മംഗലാപുരത്തുമെല്ലാം പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. നിരവധി പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷറഫുദീൻ നായകനായ "മധുവിധു"റിലീസിന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

വൈറലായി, വൈബായി 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്

ഉള്ളം കവർന്ന് 'തലോടി മറയുവതെവിടെ നീ...'; 'മാജിക് മഷ്റൂംസി'ലെ പുതിയ ഗാനം

'മെയ് 14 മുതൽ' കാടിന് വേട്ടക്കാരന്റെ നിയമം; 'കാട്ടാളൻ' വരുന്നു

പ്രതിരോധം പാളി, മൂന്നാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

SCROLL FOR NEXT