Fact Check

Fact Check : ‘കഞ്ചാവ് കൊറോണ വൈറസിനെ കൊല്ലും, രോഗബാധയ്ക്ക് മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍’; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ബ്രെയ്ക്കിംഗ് ന്യൂസ് : കഞ്ചാവ് കൊറോണ വൈറസിനെ കൊല്ലും. രോഗബാധയ്ക്ക് മരിജ്വാന മരുന്നാക്കാമെന്ന കണ്ടെത്തലില്‍ ശാസ്ത്രജ്ഞര്‍ക്ക് ഞെട്ടല്‍. ഏതോ അന്താരാഷ്ട്ര ടെലിവിഷന്‍ ചാനലിന്റെ സ്‌ക്രീനില്‍ തെളിയുന്ന വാചകങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിലെ പരാമര്‍ശങ്ങളാണിത്. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ നൂറുകണക്കിനാളുകളുടെ മരണത്തിന് കാരണമായതോടെ നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ഇമേജ് പങ്കുവെയ്ക്കുന്നത്. ഉണക്കിയ കഞ്ചാവും ചിത്രത്തിലുണ്ട്. ചലച്ചിത്രകാരന്‍ വിവേക് അഗ്നിഹോത്രിയടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവെച്ചു. കൊറോണ വൈറസിന് കഞ്ചാവ് പ്രതിവിധിയാകയാല്‍ അത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിവേകിന്റെ ട്വീറ്റ്.

ലോകത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇന്ത്യയില്‍ പ്രതിവിധിയുണ്ട്. നമ്മുടെ പുരാതന അറിവുകളോടുള്ള അവഹേളനം തുടരുന്ന കാലത്തോളം അവയൊന്നും കണ്ടെത്താനാകില്ല. കഞ്ചാവ് ഒരു മാന്ത്രിക ചെടിയാണ്. എണ്‍പതുകളുടെ മധ്യത്തില്‍ വരെ സര്‍ക്കാര്‍ വില്‍പ്പന നടത്തിയിരുന്നതാണ്. രാജീവ് ഗാന്ധിയും വിദേശ മരുന്ന് കമ്പനികളുമാണ് അതിന് മോശം പേര് ചാര്‍ത്തിയത്. കഞ്ചാവ് നിയമവിധേയമാക്കണം. പ്രസ്തുത ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. സംഘപരിവാര്‍ അനുകൂലിയായ വിവേക് അഗ്നിഹോത്രിയെ നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പിന്‍തുടരുന്നുണ്ട്. നിരവധി സമൂഹ മാധ്യമ ഗ്രൂപ്പുകളിലേക്ക് ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നു.

പ്രചരണത്തിന്റെ വാസ്തവം

ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പ്രകാരം, ഇപ്പോള്‍ പടരുന്ന കൊറോണ വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. ഇതിന് മരുന്നോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ല. രോഗികളിലുണ്ടാകുന്ന ലക്ഷണങ്ങള്‍ ഓരോന്നായി ചികിത്സിച്ച് മാററുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അങ്ങനെയാണ് നിരവധി രോഗികളെ തിരികെ ജീവിത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. കൊറോണയെ തടയാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ലോകാരോഗ്യ സംഘടന പൂര്‍ണമായ പിന്‍തുണയും നല്‍കിവരുന്നുണ്ട്. അതായത് കഞ്ചാവോ മറ്റേതെങ്കിലും സാധനമോ കൊറോണ വൈറസ് ബാധയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചാനലിന്റെ സ്‌ക്രീന്‍ പകര്‍പ്പെന്ന് തോന്നിപ്പിക്കുന്ന ചിത്രം ആരോ ബോധപൂര്‍വം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT