Fact Check

FactCheck : ഇന്ത്യന്‍ സൈനികന്റെ കാലുകളെന്ന് പ്രചരിപ്പിച്ചത് അമേരിക്കന്‍ മറൈന്‍ സേനാംഗത്തിന്റെ ചിത്രം  

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

'അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ കാലുകള്‍,സല്യൂട്ട് മൈ ഇന്ത്യന്‍ സോള്‍ജിയേഴ്‌സ്'. പ്രതികൂല കാലാവസ്ഥയിലുള്ള കൃത്യനിര്‍വ്വഹണത്തിനിടെ ഒരു സൈനികന്റെ കാലുകള്‍ ചുക്കിച്ചുളിഞ്ഞതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. തണുത്ത വെള്ളത്തിലോ ചെളിയിലോ ഏറെ നേരം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ സംഭവിക്കുന്ന ട്രെഞ്ച് ഫൂട്ട് എന്ന അവസ്ഥയുടെ ചിത്രമാണിത്. പ്രതിസന്ധികള്‍ തരണം ചെയ്ത് അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികന്റെ കാലുകളാണിതെന്ന വാദത്തോടെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളില്‍ ഈ പോസ്റ്റിന് വന്‍ പ്രചാരമാണ് കൈവന്നത്. സൈനിക സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ട് നിരവധി പേര്‍ ഈ ചിത്രം ഫെയ്‌സ്‌ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പങ്കുവെച്ചു.2018 മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രമാണിത്. വിഷ്ണു പ്രകാശ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് മാത്രം പോസ്റ്റ് പന്ത്രണ്ടായിത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

പ്രചരണത്തിന്റെ വാസ്തവം

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് പ്രയോഗിച്ചാല്‍ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഇതേ ചിത്രം ലഭ്യമാകും. അമേരിക്കന്‍ മറൈന്‍ വിഭാഗം സൈനികന്റെ ചിത്രമാണിത്. ചിത്രം സൂം ചെയ്താല്‍ യൂണിഫോമില്‍ യുഎസ് മറൈന്‍ എന്ന് ആലേഖനം ചെയ്തതായി കാണാം. യുഎസ് മറൈന്‍ കോര്‍പ്‌സിന്റെ വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ ഇതേ രീതിയിലുള്ള നിരവധി ചിത്രങ്ങള്‍ ലഭിക്കുകയും ചെയ്യും. അതായത് അമേരിക്കന്‍ സൈനികന്റെ ചിത്രമാണ് അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികന്റെതെന്ന കുറിപ്പോടെ പ്രചരിപ്പിച്ചത്. ചിത്രത്തില്‍ കാണുന്ന യൂണിഫോം അമേരിക്കന്‍ മറൈന്‍ കോര്‍പ്‌സിന്റേതാണ്. ചിത്രത്തില്‍ സൈനികന്റെ മുഖം ഉണ്ടായിരുന്നില്ല. ഇതുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വ്യക്തത കൈവരുമായിരുന്നു. അതായത് തലവെട്ടി ബോധപൂര്‍വ്വം വ്യാജപ്രചരണം നടത്തിയതാണെന്നാണ് വ്യക്തമാകുന്നത്. ഇതാദ്യമായല്ല ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ അരങ്ങേറുന്നത്. റഷ്യന്‍ സൈനികന്റെ ചിത്രം ഇന്ത്യന്‍ സേനാംഗത്തിന്റേതെന്ന പേരില്‍ ബിജെപി എംപി കിരണ്‍ ഖേര്‍ പ്രചരിപ്പിച്ചിരുന്നു. Alt News ആണ് പ്രചരത്തിന്റെ സത്യാവസ്ഥ പുറത്തുവിട്ടത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT