Fact Check

Fact Check : 'പെന്‍ഷന്‍ 30% വെട്ടിക്കുറയ്ക്കും,80 വയസ്സിന് മുകളിലുള്ളവരുടേത് റദ്ദാക്കാനും സാധ്യത'; പ്രചരണം വ്യാജം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ 30 ശതമാനം വെട്ടിക്കുറച്ചേക്കും. 80 വയസ്സിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ റദ്ദാക്കാനും സാധ്യത. ഇത് പ്രചരിപ്പിക്കേണ്ടതുണ്ട്. മിഡില്‍ ക്ലാസിനെ കൂടുതലായി അരികുവല്‍ക്കരിക്കുകയാണ്. ഇവിടെ രണ്ട് തരക്കാരാണുള്ളത്. പാവപ്പെട്ടവരും പാവപ്പെട്ടവരല്ലാത്തവരും.

കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ 30% വെട്ടിക്കുറച്ചേക്കുമെന്ന് റെഡിഫ് പ്രസിദ്ധീകരിച്ച വാര്‍ത്താലിങ്കും ചേര്‍ത്താണ് ഇത്തരത്തില്‍ പ്രചരണം. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് രാജ്യവ്യാപകമായി ഈ സന്ദേശം കൈമാറുന്നത്.

പ്രചരണത്തിന്റെ വാസ്തവം

പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുമെന്നോ 80 ന് മുകളില്‍ പ്രായമുള്ളവരുടേത് റദ്ദാക്കുമെന്നോ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രസിഡന്റ് പദവി മുതല്‍ പിയൂണ്‍ വരെയുള്ളവരുടെ പെന്‍ഷന്‍ വിഹിതം 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ അലോചിക്കുന്നുവെന്നായിരുന്നു റെഡിഫിന്റെ വാര്‍ത്ത. ഇതുസംബന്ധിച്ച അടുത്തയാഴ്ച സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും വിദശീകരിച്ചിരുന്നു. സര്‍ക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക വകുപ്പുകളെ ഉദ്ധരിച്ചായിരുന്നില്ല വാര്‍ത്ത. ഇത്തരമൊരു വാര്‍ത്തയുടെ ഉറവിടം എന്തെന്നും വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരിക്കുന്നത്. റെഡിഫിന്റെ വാര്‍ത്താലിങ്ക് ഇപ്പോള്‍ ലഭ്യവുമല്ല. അതേസമയം ഏപ്രില്‍ 6 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ ലോക്‌സഭാംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ പ്രാദേശിക വികസന ഫണ്ട് റദ്ദാക്കിയിട്ടുമുണ്ട്. രാജ്യത്ത് 1.6 കോടി പേര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT