Fact Check

Fact Check : യുവതിക്കൊപ്പമുള്ള ഗാന്ധിയുടെ ചിത്രം വ്യാജം ; പ്രചരിപ്പിക്കുന്നത് നെഹ്രുവിനെ വെട്ടിമാറ്റിയ കൃത്രിമ ചിത്രം  

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'ചെരുപ്പ് നക്കികളേ, എന്താണ് നിങ്ങളുടെ രാഷ്ട്രപിതാവ് ചെയ്യുന്നതെന്ന് നോക്കൂ'. മഹാത്മാ ഗാന്ധിക്കൊപ്പം ഒരു യുവതിയുള്ള ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റ് ആണിത്. യുവതിയുടെ മുഖത്തോട് മുഖം ചേര്‍ത്ത് ചിരിക്കുന്ന ഗാന്ധിയാണ് ചിത്രത്തില്‍. സംഘപരിവാര്‍ അനുകൂലികള്‍ ഈ ചിത്രവും കുറിപ്പും വ്യാപകമായി പ്രചരിപ്പിച്ചു. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ചിത്രം വൈറലായി. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചിത്രം സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞു.

പ്രചരണത്തിന്റെ വാസ്തവം

ഗാന്ധിയോടൊപ്പം യുവതിയെ ചേര്‍ത്തുവെച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ്. മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോടൊത്തിരിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. നെഹ്രുവിനോട് എന്തോ പറഞ്ഞ് ചിരിക്കുന്നതാണ് ഒറിജിനല്‍ ഫോട്ടോ. ഇത് 1946 ജൂലൈ 6 ന് ബോംബെയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മീറ്റിങ്ങിനിടെ പകര്‍ത്തിയതാണ്. ഈ ഫോട്ടോയില്‍ നിന്ന് നെഹ്‌റുവിനെ നീക്കി അവിടെ പെണ്‍കുട്ടിയുടെ ചിത്രം ചേര്‍ത്തുവെയ്ക്കുകയായിരുന്നു.

ഇത് ആദ്യമായല്ല ഈ ചിത്രം പ്രചരിക്കുന്നത്. വര്‍ഷങ്ങളായി ഗാന്ധി വിമര്‍ശകര്‍ ഈ ചിത്രം ഉപയോഗിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ട്. ഗാന്ധിയെ ആക്ഷേപിക്കാന്‍ 2012 മുതല്‍ ഈ ചിത്രം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് വ്യക്തമാണ്. ഗാന്ധിയുടെ ലൈംഗിക ജീവിതമെന്ന പേരില്‍ തീര്‍ത്തും വക്രീകരിച്ച് തയ്യാറാക്കിയ കുറിപ്പുകളിലും വീഡിയോകളിലുമെല്ലാം ഈ ചിത്രം ഉപയോഗിച്ചതായി കാണാം. വ്യാജമാണെന്ന ബോധ്യത്തോടെയും യഥാര്‍ത്ഥമാണെന്ന് കരുതിയും ചിത്രം പ്രചരിപ്പിക്കുന്നവരുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT