Fact Check

Fact Check : ‘ആസിഡ് ആക്രമണം നടത്തിയയാളെ ഛപകില്‍ രാജേഷ് എന്ന ഹിന്ദുവായി ചിത്രീകരിച്ചു’ ; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഛപകില്‍ ആസിഡ്, ആക്രമണം നടത്തിയയാളെ രാജേഷ് എന്ന ഹിന്ദുവായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛപക് സിനിമയുടെ ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതാണിത്. ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പ്രചരണം ശക്തമായത്. യഥാര്‍ത്ഥ സംഭവത്ത ആധാരമാക്കിയാണ് ഛപക് സിനിമ. 2005 ല്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രം. നയീം ഖാന്‍ എന്ന 32 കാരനാണ് ലക്ഷ്മിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. എന്നാല്‍ ചിത്രത്തില്‍ നയീം ഖാനെ രാജേഷ് എന്ന കഥാപാത്രമായാണ് അവതരിപ്പിക്കുന്നതെന്നാണ് പ്രചരണം.

സ്വരാജ്യ എന്ന ഓണ്‍ലൈന്‍ മാധ്യമമടക്കം ഇത്തരത്തില്‍ വാര്‍ത്ത നല്‍കി. സ്വരാജ്യയുടെ ട്വീറ്റ് അന്‍പതിനായിരത്തില്‍പരം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. പിന്നാലെ വ്യാപകമായ പ്രചരണമാണ് ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്നത്. ദീപിക പദുകോണ്‍ ജെന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചെത്തിയതോടെ ചിത്രത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു. ഇതിന് എണ്ണ പകരുന്ന രീതിയിലേക്ക് പേരുമാറ്റമുണ്ടെന്ന പ്രചരണവും സജീവമായി.

പ്രചരണത്തിന്റെ വാസ്തവം

വ്യാജ പ്രചരണമാണ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അരങ്ങേറുന്നത്. ആസിഡ് ആക്രണം നടത്തിയയാളുടെ മതം മാറ്റിയല്ല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആക്രമണം നടത്തിയയാള്‍ മുസ്ലിം നാമധാരിയാണ് ചിത്രത്തിലെന്നും യഥാര്‍ത്ഥ കേസിനോട് സത്യസന്ധത പുലര്‍ത്തിയാണ് ചിത്രമെന്നും പ്രിവ്യൂ കണ്ട ടെലിവിഷന്‍ പ്രൊഡ്യൂസര്‍ അഭിനന്ദന്‍ ശേഖ്‌രി വ്യക്തമാക്കുന്നു. അയാളുടെ ബുര്‍ഖധാരിയായ ഒരു കുടുംബാംഗത്തെയും ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്ന് അഭിനന്ദന്‍ വ്യക്തമാക്കുന്നു.

നദീം ഖാനെന്നോ രാജേഷ് എന്നോ അല്ല അക്രമിയുടെ പേരെന്ന് പിടിഐ റിപ്പോര്‍ട്ടര്‍ രാധിക ശര്‍മയും വിശദീകരിക്കുന്നു. ബഷീര്‍ ഖാന്‍ എന്ന പേരിലാണ് ആ കഥാപാത്രം. രാജേഷ് എന്നത് ആസിഡ് ആക്രമണത്തിന്റെ അതിജീവിതയുടെ പേരാണ്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയെ മാള്‍ട്ടി ആഗര്‍വാള്‍ എന്ന പേരിലാണ് ദീപിക അവതരിപ്പിക്കുന്നത്. വാസ്തവമിതായിരിക്കെയാണ് ചിത്രത്തിനെതിരെ മാധ്യമങ്ങളും സമൂഹ മാധ്യമ ഉപയോക്താക്കളും സംഘപരിവാര്‍ കേന്ദ്രങ്ങളും വ്യാജപ്രചരണം അഴിച്ചുവിട്ടത്. ഛപക് ജനുവരി 10 നാണ് തിയേറ്ററുകളിലെത്തുന്നത്.

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT