Fact Check

Fact Check: നാളെ മുതല്‍ വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമോ?, പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വാസ്തവം ഇതാണ്

വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കോളിനുമുള്‍പ്പടെ ബാധകമാകുന്ന പുതിയ നിയമങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് കേരള പൊലീസ്. വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേരള പൊലീസ് രംഗത്തെത്തിയത്. 'നാളെ മുതല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കോളിനും നടപ്പിലാകുന്ന പുതിയ നിയമങ്ങള്‍' എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുമെന്ന് അടക്കം പറയുന്നുണ്ട്.

എല്ലാ കോളുകളും സേവ് ചെയ്യും, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ നിരീക്ഷിക്കപ്പെടും, സന്ദേശങ്ങളില്‍ മൂന്ന് നീല ടിക്കുകള്‍ വന്നാല്‍ മെസേജ് സര്‍ക്കാര്‍ കണ്ടുവെന്നാണ് അര്‍ത്ഥമെന്നതടക്കം വ്യാജ പ്രചരണത്തിലുണ്ട്. സര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും, ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വ്യാജസന്ദേശത്തില്‍ പറയുന്നുണ്ട്.

വാസ്തവം

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശം വ്യാജമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പിഐബി ഫാക്ട് ചെക്ക് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തരം ഒരു കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പിഐബിയുടെ ട്വീറ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി കേരള പൊലീസും രംഗത്തെത്തി. വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയാണോ എന്ന് ചോദിച്ച് നിരവധി പേര്‍ പേജിലേക്ക് മെസേജ് അയക്കുന്നതായും കേരള പൊലീസിന്റെ പോസ്റ്റില്‍ പറയുന്നു. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വീഴാതിരിക്കണമെന്നും പ്രചരിപ്പിക്കാതിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

Fact Check Fake Message About WhatsApp Rules

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT