Fact Check

Fact Check : ‘ആദ്യം ഇടതുകൈ, പിന്നെ വലതുകൈ, അയ്ഷി ഘോഷിന്റെ പരിക്ക് കള്ളക്കഥ’; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഇതൊരു അത്ഭുതം തന്നെ, അയ്ഷി ഘോഷിന്റെ ഒടിഞ്ഞകൈ ഒറ്റദിവസം കൊണ്ട് ഭേദമാവുകയും മറ്റേ കൈ പൊട്ടുകയും ചെയ്തു. അനുരാഗ് കശ്യപ്, നിങ്ങള്‍ക്ക് ഈ കുട്ടികള്‍ക്ക് കണ്ടിന്യൂയിറ്റിയില്‍ കോച്ചിംഗ് കൊടുത്തുകൂടെ. മറ്റൊരു കുറിപ്പ് ഇങ്ങനെ. അയ്ഷി ഘോഷ്, വലതുകൈക്കാണോ ഇടതുകൈക്കാണോ പരിക്ക് ? ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷിന്റെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന പോസ്റ്റുകളിലെ പരാമര്‍ശങ്ങളാണിത്. പ്രചരിക്കുന്ന പോസ്റ്റിലെ ഒരു ചിത്രത്തില്‍ അയ്ഷിയുടെ ഇടതുകൈയിലാണ് പ്ലാസ്റ്റര്‍. അതിനോട് ചേര്‍ത്തുവെച്ച രണ്ടാമത്തെ ചിത്രത്തില്‍ പ്ലാസ്റ്റര്‍ വലതുകൈയിലാണ്. അയ്ഷി ഘോഷിന്റെ പരിക്ക് വ്യാജമാണെന്നാണ് പോസ്റ്റിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ കേന്ദ്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ പോസ്റ്റ്‌ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

പ്രചരണത്തിന്റെ വാസ്തവം

ജെഎന്‍യു പ്രക്ഷോഭത്തിലെ മുന്നണി പോരാളിയായ അയ്ഷി ഘോഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണമാണ് അരങ്ങേറുന്നത്. യഥാര്‍ത്ഥത്തില്‍ അയ്ഷിയുടെ ഇടതുകൈക്കാണ് പൊട്ടലുള്ളത്. ആ കൈയിലാണ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നത്. ജെഎന്‍യുവില്‍ അതിക്രമിച്ച് കയറിയ നൂറോളം പേര്‍ അക്രമം അഴിച്ചുവിട്ടപ്പോഴാണ് അയ്ഷിക്ക് തലയ്ക്കും കൈക്കുമടക്കം സാരമായി പരിക്കേറ്റത്. തലയിലും മുഖത്തുമായി ചോരയൊലിപ്പിച്ചുനില്‍ക്കുന്ന അയ്ഷിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.എബിവിപിയാണ് അക്രമം അഴിച്ചുവിട്ടതെന്ന് അയ്ഷി അന്നുതന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ ഇടതുകൈയില്‍ പ്ലാസ്റ്ററും തലയില്‍ കെട്ടുമുണ്ട്. ഈ രീതിയില്‍ അവള്‍ ഇതിനകം പലകുറി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. പരിക്ക് സംബന്ധിച്ച് ആശുപത്രി രേഖകളും ലഭ്യമാണ്. എന്നാല്‍ അയ്ഷിയുടെ മിറര്‍ ഇമേജ് (കണ്ണാടി ചിത്രം) ഉപയോഗിച്ചാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന്റേത് വ്യാജ പരിക്കാണെന്ന് പ്രചരിപ്പിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസി’ന്റേതാണ് യഥാര്‍ത്ഥ ചിത്രം. ഇതിന്റെ മിറര്‍ ഇമേജ് വേര്‍ഷനാണ് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

1. അയ്ഷി ഘോഷിന്റെ പരിക്കേറ്റ കൈക്ക് അടുത്തുള്ളയാള്‍ രണ്ട് ചിത്രത്തിലുമുണ്ട്

2. പിന്നില്‍ നില്‍ക്കുന്ന കറുത്ത ജാക്കറ്റുകാരനും രണ്ട് ഇമേജിലുമുണ്ട്.

3. അരികിലുള്ള ചുവന്ന സ്വെറ്റര്‍ ധരിച്ച പെണ്‍കുട്ടിയും രണ്ടിലുമുണ്ട്.

അതായത് മിറര്‍ ഇമേജ് ഉപയോഗിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അയ്ഷി ഘോഷിനെതിരെ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നുവെന്ന് വ്യക്തം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT