ഷാഫി പറമ്പില്‍  
Fact Check

Fact Check: ഷാഫി പറമ്പിലിന് രാജ്യത്തെ മികച്ച എംഎല്‍ എക്കുള്ള അവാര്‍ഡ് ലഭിച്ചോ? 

THE CUE

ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്നത്

പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസിലെ യുവ നേതാവുമായ ഷാഫി പറമ്പിലിന് രാജ്യത്തെ മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. 'ഇന്ത്യയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുത്ത ഷാഫി പറമ്പിലിന് അഭിവാദ്യങ്ങള്‍' എന്ന ക്യാപ്ഷനുള്ള ഇമേജ്. ഷാഫിയ്ക്ക് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹസ്ത ദാനം ചെയ്യുന്ന ചിത്രവും കാര്‍ഡിലുണ്ട്.

വാസ്തവം

സന്ദേശം വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ഷാഫി പറമ്പിലിനെ അഭിനന്ദിച്ച് പലരും മുന്നോട്ടുവന്നു. ഇതോടെ വിശദീകരണവുമായി ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തി. 2015ല്‍ ശ്രീ ടി എന്‍ ശേഷന്‍ ചെയര്‍മാനായുള്ള ഭാരതീയ ഛത്ര സന്‍സദിന്റെ മികച്ച മിക്ക യുവ സാമാജികനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ ചിത്രങ്ങള്‍ ഇപ്പോഴത്തേത് ആണെന്ന് തെറ്റിദ്ധരിച്ചാകാം പോസ്റ്റുകളെന്ന് ഷാഫി ചൂണ്ടിക്കാട്ടുന്നു. ഷെയര്‍ ചെയ്യുന്നവര്‍ തിരുത്തണമെന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

ഷാഫി പറമ്പിലിന്റെ പ്രതികരണം

എന്നാല്‍ ഷാഫി പറമ്പിലിന് അങ്ങനെയൊരു അവാര്‍ഡ് കിട്ടിയോ? തനിക്ക് അങ്ങനെയൊരു അവാര്‍ജ് ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് 2015 ല്‍ ടി എന്‍ ശേഷന്‍ ചെയര്‍മാനായിട്ടുള്ള ഭാരതീയ ചത്ര സന്‍സദിന്റെ മികച്ച യുവസാമാജികനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT