Fact Check

Fact Check: 'മോദിജി നയിക്കുന്ന ബിജെപിക്ക് വോട്ട്', വ്യാജ പോസ്റ്ററും പ്രചരണവുമെന്ന് ബാലചന്ദ്ര മേനോന്‍

ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമെന്ന് ബലചന്ദ്രമേനോന്‍. ആരുടെയോ വികൃതിയാണ് ഈ പോസ്റ്ററുകളെന്നും, അവര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബലചന്ദ്രമേനോന്‍ പറഞ്ഞു.

പ്രശസ്തമായ സിനിമാഡയലോഗിനൊപ്പമായിരുന്നു, വ്യാജ പോസ്റ്ററുകള്‍ ബാലചന്ദ്രമേനോന്‍ പങ്കുവെച്ചത്. 'സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം', അദ്ദേഹം കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇത്തവണത്തെ വോട്ട് പാഴാക്കരുതെന്നും, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞതായി അവകാശപ്പെടുന്നതായിരുന്നു വ്യാജപോസ്റ്ററുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്‌നവും പരിഹരിച്ചോ എന്ന് ചോദിക്കുന്ന പോസ്റ്റര്‍, മോദി നയിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്‌നവും പരിഹരിക്കാനാകുമെന്നും അവകാശപ്പെട്ടിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT