Fact Check

Fact Check : ആയിഷ റെന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിട്ടില്ല ; പ്രചരിക്കുന്നത് വ്യാജ ട്വീറ്റ് 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

'ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രണം ആഘോഷിച്ചവരാണ് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസിനെ തടഞ്ഞ പെണ്‍കുട്ടികള്‍'.

ആയിഷ റെന്നയുടേതെന്ന പേരില്‍ ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റാണിത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായപ്പോള്‍ മലയാളിയായ ആയിഷ റെന്ന വിരല്‍ചൂണ്ടി പൊലീസിനെ തടയുകയും ചെറുക്കുകയും ചെയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആയിഷ, പുല്‍വാമ ഭീകരാക്രമണത്തെ ആഘോഷിച്ച പെണ്‍കുട്ടിയെന്ന് മുദ്രകുത്തുന്ന പ്രചരണമുണ്ടായത്.

പ്രസ്തുത സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ വിശ്വാസ്യതയും ചിലര്‍ ചോദ്യം ചെയ്തിരുന്നു.

'പുല്‍വാമ ഭീകരാക്രമണത്തെ ആഘോഷിച്ച ജാമിയ പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്ന നിങ്ങളുടെ നടപടി എത്രമാത്രം നികൃഷ്ടമാണ് ബര്‍ഖ ദത്ത്'.

എന്ന ചോദ്യത്തോടെയായിരുന്നു ഇത്. ആയിഷ റെന്നയുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ പിന്‍തുണച്ച് ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വെച്ച് താരതമ്യപ്പെടുത്തിയായിരുന്നു കുറ്റപ്പെടുത്തല്‍. സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളിലും പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഇത്തരത്തില്‍ വ്യാപക പ്രചരണമുണ്ടായത്.

പ്രചരണത്തിന്റെ വാസ്തവം

ആയിഷ റെന്നയ്‌ക്കെതിരെ വ്യാജ പ്രചരണമാണ് അരങ്ങേറിയത്. ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ ആയിഷ റെന്ന ആഹ്ലാദം പ്രകടിപ്പിച്ചിട്ടില്ല. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലെ ട്വീറ്റ് ഈ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായതല്ല. ആയിഷ റെന്ന എന്ന പേരിലാണ് ഈ ബിരുദവിദ്യാര്‍ത്ഥിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍. എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റിലുള്ളത് വെറും ആയിഷ എന്ന് മാത്രമുള്ള ഒരു അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടാണ്. ആയിഷ സഹവിദ്യാര്‍ത്ഥിയും മലയാളിയുമായ ലദീദ ഫര്‍സാനയ്ക്ക് ഒപ്പമുളള ചിത്രം ഉപയോഗിച്ച് തല്‍പ്പര കക്ഷികള്‍ വ്യാജട്വീറ്റുണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നു.

പുല്‍വാമ ഭീകരാക്രമണം ആഘോഷമാക്കിയ, പാക് അനുകൂല നിലപാടുള്ളവരാണ് വിദ്യാര്‍ത്ഥികളെന്ന് മുദ്രകുത്താനായിരുന്നു നീക്കം. എന്നാല്‍ തന്റെ ഔദ്യോഗിക അക്കൗണ്ട് Aysha Renna എന്ന പേരിലുള്ളതാണെന്നും പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും തനിക്ക് വേറെ ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും ആയിഷ തന്നെ വ്യക്തമാക്കുന്നു. വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. ഈ വിദ്യാര്‍ത്ഥിക്കെതിരെ പ്രചരിച്ച പോസ്റ്റുകളില്‍ ഒന്നുമാത്രമാണ് ഇത്. വാസ്തവമിതായിരിക്കെയാണ് ആയിഷയ്ക്കും ലദീദ ഫര്‍സാനയ്ക്കുമെതിരെ സംഘപരിവാര്‍ അനുകൂലികള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT