Explainer

24 മണിക്കൂറും സേവനം, വിളി വന്നാൽ 20 സെക്കന്റിനുളിൽ വാഹനം ഗാരേജിൽ നിന്ന് പുറത്തിറങ്ങും, ഫയർ ഫോഴ്‌സ് പ്രവർത്തനങ്ങൾ ഇങ്ങനെ

അപകടങ്ങളുണ്ടായാൽ സൈറൺ മുഴക്കി നിമിഷനേരങ്ങൾക്കുള്ളിൽ പാഞ്ഞെത്തുന്ന ഫയർ ഫോഴ്‌സ് വാഹനങ്ങളെയും ജീവനക്കാരെയും എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ ഒരു ഫോൺ കാൾ വരുമ്പോഴേക്ക് എല്ലാവിധ സജ്ജീകരണങ്ങളുമായി അപകടത്തെ നേരിടാനെത്തുന്ന ഈ സംഘത്തിന്റെ പ്രവർത്തന രീതികൾ എങ്ങനെ?

റോൾ കോൾ

കാലത്ത് 08.45 ന് നിലവിൽ ഡ്യൂട്ടിയിലുള്ള ബാച്ച് പുതിയ ബാച്ചിന് ചുമതലകൾ കൈമാറും. ഇതിനായി ഒത്തുചേരുന്ന രീതിക്ക് 'റോൾ കോൾ' എന്നാണ് സർവീസ് പ്രയോഗം. ചുമതലയേൽക്കുന്ന ടീം ഗാരേജിൽ ഉള്ള വാഹനം, അതിലെ ഉപകരണങ്ങൾ എന്നിവ പരിശോധിച്ച് തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്തും. എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ അവ സ്റ്റേഷൻ ഓഫീസർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യും.

'CALL' വന്നാൽ

അപകടം സംഭവിച്ചു എന്ന ഫോൺ കോളുകൾക്ക് 'CALL' എന്നാണ് സർവീസ് പ്രയോഗം. CALL വന്നാൽ എമർജൻസി ഫയർ ബെൽ മുഴക്കും. ഉടനെ തയ്യാറായി നിൽക്കുന്ന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം വാഹനത്തിലേക്ക്. മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വാഹനത്തിൽ വെച്ച് പ്രൈമറി ആക്ഷൻ പ്ലാൻ തയ്യാറാക്കും. മിഷൻ പൂർത്തിയാക്കിയ ശേഷം സ്റ്റേഷനിൽ എത്തി ടാങ്കറിൽ വെള്ളം നിറച്ച്, മറ്റു തകരാറുകൾ പരിഹരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാഹനം ഗാരേജിലേക്ക് തിരിച്ച് കയറ്റുകയുള്ളൂ. മറ്റൊരു CALL വരുന്ന സമയത്ത് പുറപ്പെടാൻ ഈ വാഹനങ്ങൾ സജ്ജമാക്കുക എന്നതാണ് രീതി.

പരിസരം ആദ്യ പരിഗണന

തീപടർന്ന ഒരു സ്പോട്ടിലെത്തിയാൽ പരിസരത്തേക്ക് തീ പടരാതിരിക്കാനാണ് ആദ്യം വെള്ളം പമ്പ് ചെയ്യുക. കത്തിക്കൊണ്ടിരിക്കുന്ന ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യാത്തതിനെതിരെ ആളുകൾ ചീത്തവിളിക്കാറുണ്ട്. എന്നാൽ ഇതാണ് പിന്തുടരേണ്ട രീതി. വെള്ളത്തിന്റെ ഫോഴ്‌സ് സ്വമേധയാ നിയന്ത്രിക്കാനാകുന്ന ഉപകരണമാണ് ഫയർ ഫോഴ്‌സ് നിലവിൽ ഉപയോഗിക്കുന്നത്. അതനുസരിച്ച് തീ പടരുന്നതിന്റെ ഗതി മനസ്സിലാക്കി വെള്ളം പമ്പ് ചെയ്യാനാകും.

101 ലേക്ക് വിളിക്കുന്നവരുടെ ശ്രദ്ധക്ക്

ഫയർ ഫോഴ്സിനെ വിളിക്കുമ്പോൾ അപകടം എന്താണെന്നത് സംബന്ധിച്ച് വ്യക്ത വരുത്താൻ ശ്രദ്ധിക്കണം. ഓരോ അപകടങ്ങളെയും നേരിടാൻ പ്രത്യേക ഉപകരണങ്ങളും സംവിധാനങ്ങളും ഉള്ളതിനാൽ, വ്യക്തത ലഭിക്കാതെ പുറപ്പെടേണ്ട സാഹചര്യമുണ്ടായാൽ അത് രക്ഷാപ്രവർത്തനം വൈകാൻ കാരണമാകും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT