Explainer

വൈദ്യുതി നിരക്ക് കുത്തനെ കൂടുമ്പോള്‍, ഇതാണ് പുതുക്കിയ നിരക്ക്

THE CUE

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 6.8 ശതമാനം നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ വൈദ്യുതി നിരക്ക് ജൂലൈ എട്ട് മുതല്‍ പ്രാബല്യത്തിലായി. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 2019 22 കാലത്തേക്കാണ് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസയും 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചത്.

40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കൂടില്ല. ഫിക്‌സ്ഡ് ചാര്‍ജ് സ്ലാബ് അടിസ്ഥാനത്തില്‍ കൂട്ടിയിട്ടുണ്ട്. കെ എസ് ഇ ബിക്ക് 902 കൂടിയുടെ അധിക വരുമാനം നിരക്ക് വര്‍ധനയിലൂടെ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അസുഖബാധിതരായി കിടപ്പിലായവര്‍ക്കും നിരക്കില്‍ ഇളവുണ്ട്. 2017ലാണ് ഇതിന് മുമ്പ് വൈദ്യുത നിരക്കില്‍ വര്‍ധനയുണ്ടായത്.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT