Photo courtesy : CNET TV
Photo courtesy : CNET TV
Environment

പരപ്പ, മുണ്ടത്തടം ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും

THE CUE

കാസര്‍ഗോഡ് പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്്ക്കാന്‍ ഉത്തരവ്. മഴ കനത്ത സാഹചര്യത്തിലാണ് കലക്ടര്‍ ക്വാറി ഉടമയ്ക്ക് നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് ദുരന്ത നിവാരനിയമ പ്രകാരമാണ് ഉത്തരവെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ക്വാറിയില്‍ വിദഗ്ധ പഠനത്തിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞരോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ വിശദീകരിച്ചിട്ടുണ്ട്. 2029 വരെ ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നുമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

കാസര്‍ഗോഡ് കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ മാവിലര്‍ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന മാലൂര്‍ക്കുന്ന് കോളനിക്ക് സമീപമാണ് ജനജീവിതം അപായപ്പെടുത്തുന്ന നിലയില്‍ ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ച്ചയായി ജനകീയ പ്രക്ഷോഭങ്ങളുണ്ടായിട്ടും ക്വാറിക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വിമര്‍ശനങ്ങള്‍ ഇടയാക്കിയിരുന്നു. ക്വാറി വിരുദ്ധ സമരസ്ഥലം സന്ദര്‍ശിച്ച റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതിഷേധക്കാരെ റോഡിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചതായി സമരസമിതി ആരോപണമുയര്‍ത്തിയിരുന്നു. കരിന്തളം പഞ്ചായത്തിലെ ക്വാറി, ക്രഷര്‍ യൂണിറ്റിനെതിരെ ആദിവാസികള്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ നാളുകളായി സമരത്തിലാണ്.

ക്വാറി അടച്ചു പൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങിയ ഘട്ടത്തിലായിരുന്നു റവന്യൂമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. റവന്യുമന്ത്രിയും പഞ്ചായത്ത് പ്രസിഡന്റും അടങ്ങുന്ന സംഘം ആദ്യം ക്വാറി സന്ദര്‍ശിച്ചിരുന്നു.

നിയമവിധേയമായാണ് കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനമെന്നും അതിനാല്‍ ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതടക്കമുള്ള സമരക്കാരുടെ ആവശ്യത്തിനൊപ്പം നീങ്ങാനാകില്ലെന്നായിരുന്നു കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. പാറക്കല്ലുകള്‍ സമീപസ്ഥലങ്ങളിലേക്ക് തെറിച്ചുവീഴുന്നതും ക്വാറിയിയുടെ പ്രവര്‍ത്തനം മൂലം ജലസ്രോതസുകള്‍ വറ്റുന്നതും കിണറുകളില്‍ കുടിവെള്ളം ഇല്ലാതായതും അടക്കം നിരവധി പ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. വീടുകള്‍ക്കുണ്ടായ വിള്ളല്‍ മൂലം ഇവിടെ താമസിക്കുന്നതില്‍ ആശങ്കയുള്ളതായും സമരത്തില്‍ പങ്കെടുത്ത സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു.

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

SCROLL FOR NEXT