ഇന്ത്യയിൽ നിന്ന് പലസ്തീനിലേക്ക് പണമയക്കാനാകില്ല എന്നത് ചാലഞ്ച് ആയിരുന്നു. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നു എന്നാണ് അവരുമായി ബന്ധപ്പെടുമ്പോൾ നിരന്തരം പറഞ്ഞിരുന്നത്. 3000 ലിറ്റർ കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും എത്തിക്കാനായി. പ്രശസ്തിക്ക് വേണ്ടി എന്ന വിമർശനം കണക്കിലെടുക്കുന്നില്ല. ആ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്നാലാവുന്നത് ചെയ്തു എന്ന ആശ്വാസം മാത്രം. ഗാസയിൽ സഹായമെത്തിച്ച പച്ചാളം സ്വദേശി ശ്രീരശ്മി ദ ക്യുവിനൊപ്പം