2030 - ൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കരുതിയിരുന്ന ശരാശരി താപനിലയാണ് കഴിഞ്ഞ 15 മാസമായി കേരളത്തിൽ അനുഭവപ്പെടുന്നത്. പകൽ 11.30 മുതൽ 02.30 വരെയുള്ള സമയങ്ങളിൽ നേരിട്ടുള്ള വെയിലേൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. രണ്ടര മാസത്തേക്ക് താപനില ഉയരാൻ മാത്രമാണ് സാധ്യത, അതിനിടയിൽ ഒറ്റപ്പെട്ട രീതിയിൽ വേനൽ മഴ ലഭിക്കും. ദ ക്യു അഭിമുഖത്തിൽ കുസാറ്റ് കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.എസ്.അഭിലാഷ്.