ആന, പുലി എന്നിവയെ മയക്കുവെടി വെക്കുന്നത് ഏറ്റവും അവസാന ഓപ്‌ഷൻ. ആനകളെ നിയന്ത്രിക്കലാണ് ഏറ്റവും പ്രയാസം, ഏതുസമയത്തും ആക്രമണം പ്രതീക്ഷിക്കണം. കുങ്കി ആനകൾ മിഷനുകളിൽ നിർണ്ണായക ഘടകമായിത്തുടങ്ങി. എന്താണ് മയക്കുവെടി? പ്രയോഗിക്കുന്നത് എങ്ങനെ? വെടിയേറ്റാൽ ജീവികൾക്ക് എന്ത് സംഭവിക്കുന്നു? ദ ക്യു അഭിമുഖത്തിൽ വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ.