അമീബിക്ക് മസ്തിഷ്ക ജ്വരം പുതിയ അസുഖമല്ല, കേരളത്തിൽ പരിശോധന സംവിധാനങ്ങൾ ആരംഭിച്ചതിനാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന് മാത്രം. മൂക്കിലൂടെ കയറിയ വെള്ളത്തിൽ അമീബ ഉണ്ടെങ്കിൽ റിസ്ക് ആണ്. വീട്ടിലെ വാട്ടർ ടാങ്കിലും അമീബയെ പ്രതീക്ഷിക്കണം. പനി, തലവേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. മൂക്കിൽ വെള്ളം കയറരുത് എന്നതാണ് പ്രധാന പ്രതിരോധം. ദ ക്യു അഭിമുഖത്തിൽ ഡോ.രാജീവ് ജയദേവൻ