കൈ തട്ടിയോ അബദ്ധത്തിലോ ഫ്യൂവൽ സ്വിച്ച് ഓഫ് ആകില്ല. മുപ്പത് സെക്കന്റ് സമയം കൂടെ ലഭിച്ചിരുന്നെങ്കിൽ രണ്ടാം എഞ്ചിൻ ഓൺ ചെയ്ത് എയർ ഇന്ത്യ വിമാനത്തിന് യാത്ര തുടരാമായിരുന്നു. ബ്രിട്ടീഷ് സൈനിക വിമാനമെത്തിയത് നമ്മുടെ റഡാർ സിസ്റ്റം പരിശോധിക്കാൻ, വേണെമെങ്കിൽ എയർ ഫോഴ്സിന് വെടിവെച്ചിടാൻ പോലും അധികാരമുണ്ടായിരുന്നു. മലേഷ്യൻ വിമാനം MH 370 കണ്ടെത്തേണ്ട എന്നത് ചില രാഷ്ട്രീയ നേതാക്കളുടെ താല്പര്യം. ദ ക്യു അഭിമുഖത്തിൽ കരസേനാ മുൻ ഏവിയേറ്റർ കേണൽ ശശികുമാർ മേനോൻ