തീ പടരുന്നതിന്റെ ആഘാതം മൂലം ചില ഇടങ്ങളിലേക്ക് റെസ്ക്യൂ ഓഫീസർമാർക്ക് കടന്നുചെല്ലാനാകില്ല. ഇതിന് പരിഹാരമായാണ് ഫയർ ഫോഴ്സിൽ റോബോട്ടിക് സംവിധാനം ആരംഭിച്ചത്. എത്ര വലിയ തീപിടുത്തം ആണെങ്കിലും ടാങ്കിൽ നിന്ന് ഹോസ് കണക്ട് ചെയ്ത് തീ പടരുന്നതിന്റെ ഏറ്റവും അടുത്ത ഭാഗത്തെത്തി വെള്ളം പമ്പ് ചെയ്യാൻ ഈ റോബോട്ട് വഴി സാധിക്കും. ഫയർഫോഴ്‌സ് സേവനങ്ങളെ പരിചയപ്പെടുത്തുന്ന ദ ക്യു സീരീസിന്റെ മൂന്നാം ഭാഗത്തിൽ ഫയർ ഫോഴ്സിലെ നൂതന സംവിധാനങ്ങളെ കുറിച്ച്.