മതേതരത്വമാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന ആശയം. പാർട്ടി ഘടകങ്ങളിലും തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകും. സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ല എന്നാണ് എന്റെ വിശ്വാസം. അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കേണ്ടത് അനിവാര്യമായിട്ടുണ്ട്. മതനിയമാണ് ലീഗിന്റെ അടിസ്ഥാനം, എതിരായ കാര്യങ്ങൾ അംഗീകരിക്കാനാകില്ല. ദ ക്യു അഭിമുഖത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.