Right Hour

എം.പി ഐഡന്റിറ്റി മറച്ചുവെച്ച് അധ്യാപകരെന്ന് പറഞ്ഞാണ് മണിപ്പൂരിലേക്ക് പോയത്

ജസീര്‍ ടി.കെ

മണിപ്പൂരിൽ നടക്കുന്നത് ആർഎസ്എസിന്റെ ക്രിസ്ത്യൻ വിരുദ്ധ അജണ്ടയാണെന്ന് എറണാകുളം എം.പി ഹൈബി ഈഡൻ. ഗോത്രവിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മിലുള്ള കലഹമായാണ് ബിജെപി മണിപ്പൂർ കലാപത്തെ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. എന്നാൽ അത് ബിജെപി വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിർമിച്ചെടുക്കുന്നത് മാത്രമാണ്. കൃസ്ത്യാനികളാണ് ആക്രമിക്കപ്പെടുന്നത്. ക്രിസ്ത്യാനികളായ ബിജെപി എം.എൽ.എമാർ പോലും ആശങ്കയിലാണ്. കലാപം നടക്കുന്ന മണിപ്പൂർ നേരിട്ട് സന്ദർശിച്ചതിന്റെ വിവരങ്ങൾ ദ ക്യു റൈറ്റ് അവറിൽ പങ്കുവെയ്ക്കുകയായിരുന്നു ഹൈബി ഈഡൻ.

എം.പി എന്ന ഐഡന്റിറ്റി മറച്ചുവെച്ചാണ് മണിപ്പൂർ സന്ദർശിച്ചത്. താനും ഇടുക്കി എം.പി ഡീൻ കുര്യാക്കോസും അധ്യാപകരെന്ന് പറഞ്ഞാണ് രണ്ടു ദിവസങ്ങൾ മണിപ്പൂരിൽ തങ്ങിയത്. ഭീതി ജനകമായ സാഹചര്യമാണ്. ദേവാലയങ്ങളും കന്യാസ്ത്രീമഠങ്ങളും ആക്രമിക്കപ്പെടുന്നു. പള്ളികളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ദൂരെ നിന്ന് തീപ്പന്തം എറിയുകയാണ്. 48 ദിവസത്തോളമായിട്ടും മണിപ്പൂർ ശാന്തമായിട്ടില്ല. കലാപം നീണ്ടുപോകുന്നതിന്റെ ആശങ്ക മണിപ്പൂരിലെ മലയാളികളുൾപ്പെടെ പലരും പങ്കുവെച്ചതായും ഹൈബി ഈഡൻ ദ ക്യു റൈറ്റ് അവറിൽ പറഞ്ഞു.

ഹൈബി ഈഡനുമായി നടത്തിയ അഭിമുഖം കാണാം.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT