ഇസ്രയേല്‍ അംഗീകരിച്ച, അമേരിക്ക മുന്നോട്ടു വെച്ച ഇരുപത് ഉപാധികള്‍ പാലസ്തീനില്‍ സമാധാനം കൊണ്ടുവരുമോ? പാലസ്തീന്‍ രാഷ്ട്രസ്ഥാപനം ഏതു വിധത്തില്‍ സാധ്യമാകും? വെടിനിര്‍ത്തല്‍ അംഗീകരിച്ച ഇസ്രായേലിനെ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാനാകുമോ? ഇസ്രായേലും അമേരിക്കയും എടുക്കുന്ന പുതിയ നിലപാട് ലോകരാഷ്ട്രങ്ങള്‍ പാലസ്തീന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് മാറ്റത്തിന്റെ അടിസ്ഥാനത്തിലാണോ? പശ്ചിമേഷ്യാ വിദഗ്ദ്ധനും മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ അധ്യാപകനുമായ ഡോ.ജാബിര്‍ ടി.കെ. റൈറ്റ് അവറില്‍ സംസാരിക്കുന്നു.