CUE TALK TIME

പ്രതിപക്ഷത്തെ കമ്മ്യൂണിസ്റ്റായിരിക്കും

ശ്രിന്‍ഷ രാമകൃഷ്ണന്‍

പ്രതിപക്ഷത്തെ ഉറച്ച ശബ്ദമായിരിക്കും

വലിയൊരു വിഭാ​ഗത്തിന്റെ കലർപ്പില്ലാത്ത സ്നേഹവും പിന്തുണയും നേടികൊണ്ടാണ് വടകരയിൽ വിജയിക്കാനായത്. പ്രതിപക്ഷത്തെ ഉറച്ച ശബ്ദമായിരിക്കും. ഭരണപക്ഷത്തെ ഏറ്റവും ക്രിയാത്മകമായി കൊണ്ടുപോകേണ്ടതിൽ പ്രധാന ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്.

വിജയിച്ചത് ആർഎംപി

കമ്മ്യൂണിസ്റ്റായിട്ടാണ് ജനിച്ചത് മരിക്കുന്നതും അങ്ങനെയായിരിക്കണമെന്നാണ് ആ​ഗ്രഹം. ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത് ഒരു വ്യക്തിയുടെ വിജയമല്ല. ഞങ്ങളുടെ പാർട്ടിയാണ് വിജയിച്ചത് ഞങ്ങളാണ് മുന്നോട്ടു പോകുന്നത്. ടി.പി ചന്ദ്രശേഖരൻ എന്ന വ്യക്തി വളർത്തിക്കൊണ്ടു വന്ന പാർട്ടിയാണിത്. ഒരു ബദൽ രാഷ്ട്രീയം ഉയർത്തികൊണ്ടുവരിക എന്നത് തന്നെയാണ് ആർ.എം.പി മുന്നോട്ട് വെക്കുന്നത്. മണ്ണിൽ ജീവിക്കുക എന്ന് പറയുന്ന ഒരു മനുഷ്യന്റെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ആർ.എം.പി നടത്തുന്നത്.

ഓരോ വിഷയങ്ങൾ വരുമ്പോൾ അതത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കും. വടകരയിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. ഞങ്ങളുടെ പാർട്ടി ഒരു തെറ്റ് ചെയ്തു അതിന് ഞങ്ങൾ പ്രായശ്ചിത്തം ചെയ്യും എന്ന് പറഞ്ഞ ആളുകളെയും ഞാൻ കണ്ടിട്ടുണ്ട്. വിയോജിപ്പുകളെ കൊന്നു തള്ളാൻ കഴിയില്ല. എല്ലാ തരത്തിലുള്ള അഭിപ്രായങ്ങളും പറയാനുള്ള ഒരു ഇടമാണ് വേണ്ടത്.ഒരു മനുഷ്യൻ സ്വതന്ത്രമായി അഭിപ്രായം പറയുമ്പോൾ അതെങ്ങനെയാണ് പാർട്ടി വിരുദ്ധമായി മാറുക. സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത ഇടം പോലും നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT