Brand Stories

വാഹനവ്യൂഹനിയന്ത്രണത്തിലും നിർമ്മിതബുദ്ധി, വി സോണ്‍ എഐയ്ക്ക് ദുബായില്‍ തുടക്കം

വാഹനവ്യൂഹ നിയന്ത്രണത്തില്‍ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി വി സോണ്‍. ഏറ്റവും ലളിതമായ രീതിയില്‍ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി വാഹനത്തെക്കുറിച്ചുള്ള നിർണായ വിവരങ്ങള്‍ അറിയുകയെന്നുളളതാണ് വി സോണ്‍ എ ഐയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകളുടെയും ബസ് ഡ്രൈവർമാരുടെയും സഹായമില്ലാതെ കുട്ടികളുടെ ബസ് എവിടെയെത്തിയെന്ന് മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ വീ സോണ്‍ എ ഐയിലൂടെ സാധിക്കും. ചാറ്റ് ബോട്ട് പോലെ സന്ദേശം അയച്ചോ ശബ്ദത്തിലൂടെയോ വിവരങ്ങള്‍ അറിയാം.

കൂടാതെ ഗതാഗത നിയമലംഘനം, മോഷണം കണ്ടെത്തുക,ചെലവ് നിയന്ത്രിക്കുക, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കെല്ലാം വീസോണ്‍ എഐ പ്രയോജനപ്പെടുമെന്ന് മാനേജിങ് ഡയറക്ടർ അൻവർ മുഹമ്മദ് അറിയിച്ചു. സംഭാഷണ എ ഐ അസിസ്റ്റന്‍റാണ് വി സോണ്‍ എ ഐ. പ്രത്യേകിച്ച് സാങ്കേതിക പരിശീലനം ആവശ്യമില്ല എന്നുളളതുകൊണ്ടുതന്നെ ഫ്ലീറ്റ് ഉടമകള്‍ക്കും സാധാരണക്കാർക്കുമെല്ലാം ഒരുപോലെ ഈ എ ഐയുടെ സഹായം പ്രയോജനപ്പെടുത്താനാകും. 24 മണിക്കൂറും പ്രവർത്തിക്കുമെന്നതും നേട്ടമാണ്.

ഓപ്പറേഷൻസ് മാനേജർ എൻ,എം. ഷെരീഫ്, ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ഷബീർ അലി, അഡ്മിൻ മാനേജർ റാഫി പള്ളിപ്പുറം, ഐടി മാനേജർ ഷെനുലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

SCROLL FOR NEXT