Brand Stories

പ്രാദേശിക വിതരണക്കാരെ പിന്തുണച്ച് യൂണിയൻ കോപ്, 6000 ദേശീയ ഉൽപ്പന്നങ്ങൾ സ്റ്റോറുകളിൽ ലഭ്യം

പ്രാദേശിക വിതരണക്കാരെ പിന്തുണയ്ക്കാൻ ഓപ്പറേഷണലും ടെക്നിക്കലും വാണിജ്യപരവുമായ പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി. ചില ഫീസുകൾ ഒഴിവാക്കൽ, സാധനങ്ങൾ ലിസ്റ്റ് ചെയ്യാനുള്ള നടപടികൾ ലഘൂകരിക്കൽ, ഡിസ്പ്ലേ ചാർജുകളിൽ 50% വരെ കിഴിവ് എന്നി ഇതിൽ പെടുന്നു. കൂടാതെ പ്രാദേശിക ഫാമുകൾക്കും ഫാക്ടറികൾക്കും മാർക്കറ്റിങ് പിന്തുണയും ലോജിസ്റ്റിക്കൽ പിന്തുണയും നൽകും. നിർമ്മാതാക്കളും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന ​ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള മേറ്റ് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പദ്ധതിയിലാണ് ശ്രദ്ധ. നിലവിൽ യൂണിയൻ കോപ് സ്റ്റോറുകളിൽ 6,000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങൾ ഈ ഇനത്തിൽ ലഭിക്കും. ഉയർന്ന ​ഗുണമേന്മയ്ക്ക് ഒപ്പം മത്സരാധിഷ്ഠിതമായ വിലയും ആയതിനാൽ മികച്ച സാധ്യതയാണ് ഈ ഉൽപ്പന്നങ്ങൾക്കുള്ളത്.

ഇവയ്ക്ക് ആ​ഗോള ഉൽപ്പന്നങ്ങളുമായി പിടിച്ചുനിൽക്കാനും കഴിയുന്നുണ്ടെന്ന് അൽ ഹഷെമി പറഞ്ഞു. വാർഷിക പദ്ധതിയുടെ ഭാ​ഗമായി യൂണിയൻ കോപ് കർഷകർക്കും പ്രാദേശിക കമ്പനികൾക്കും പ്രത്യേകം ഇൻ-സ്റ്റോർ ഡിസ്പ്ലേയ്ക്കും വിപുലമായ പ്രൊമോഷനൽ പദ്ധതികൾക്കും മാർക്കറ്റിങ്ങിനും അവസരം നൽകുന്നുണ്ട്. നിലവിൽ 30 ശാഖകളാണ് യൂണിയൻ കോപ് ദുബായിൽ നടത്തുന്നത്. ഈ വർഷം കൂടുതൽ ശാഖകൾ തുറക്കും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT