Brand Stories

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

2025 ആദ്യപകുതിയില്‍ മികച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കിയ യൂണിയന്‍ കോപ്.തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായകരമായത്. 2025 ആദ്യ പകുതിയില്‍ അറ്റാദായം 173.6 മില്യൺ ദിർഹമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 163.14 മില്യൺ ദിർഹമായിരുന്നു ഇത്.

6.4% ആണ് വളർച്ച. നികുതിക്ക് മുൻപുള്ള ആദായം 192 മില്യൺ ദിർഹമാണ്. മൊത്തം വരുമാനം 1.158 ബില്യൺദിർഹം ആണ്. റീട്ടെയിൽ വിൽപ്പനയിലൂടെ 1.031 ബില്യൺ ദിർഹം നേടിയപ്പോൾ, റിയൽ എസ്റ്റേറ്റിലൂടെ 88 മില്യൺ ദിർഹം, മറ്റു വരുമാന ഇനത്തിൽ 39 മില്യൺ ദിർഹം എന്നിങ്ങനെ നേടാനുമായി. രണ്ടാം പാദത്തിലെ ലാഭം 13% ഉയർന്നു. പുതിയ ഉപയോക്താക്കളിലും വളർച്ചയുണ്ട്. പുതുതായി 30% അധികം ഉപയോക്താക്കൾ എത്തി. ഓൺലൈൻ വിൽപ്പന 24% വളർന്നു.

പുതുതായി ഒരു മാളും 3 സ്റ്റോറുകളും തുറന്നു. അൽ ഖവനീജ്, നാദ് അൽ ഷെബ, റുകാൻ കമ്മ്യൂണിറ്റി എന്നിവിടങ്ങളിലാണ് ഇവ. രണ്ട് സ്റ്റോറുകളിൽ സ്കാന്‍ ആന്‍റ് ഗോ സർവീസും ഏഴ് സ്റ്റോറുകളിൽ ചെക്ക് ആന്‍റ് ഗോ സംവിധാനവും നടപ്പിലാക്കി. എമിറാത്തി വൽക്കരണവും കൂടുതൽ വേ​ഗത്തിലാക്കിയിട്ടുണ്ട്. 35% ആണ് നിരക്ക്. 80 നാഷണൽ സർവീസ് അം​ഗങ്ങളെ 13 ശാഖകളിലായി തൊഴിൽ നൽകി. നിലവിൽ 721 വനിതകളും ജോലി ചെയ്യുന്നുണ്ട്.ഈ കാലയളവിൽ ബെസ്റ്റ് ബ്രാൻഡ് കമ്യൂണിക്കേഷൻ ക്യാംപെയിൻ 2025 പുരസ്കാരവും മോസ്റ്റ് അഡ്മിയേർഡ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡും നേടി.

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

SCROLL FOR NEXT