Brand Stories

ബാക് ടു സ്കൂള്‍ ക്യാംപെയിനുമായി യൂണിയന്‍ കോപ്

യുഎഇയില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് ആഗസ്റ്റ്26 ന് സ്കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ബാക് ടു സ്കൂള്‍ ക്യാംപെയിനുമായി യൂണിയന്‍ കോപ്. 60 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്. ദുബായിലെ സർക്കാർ ജീവനക്കാർക്ക് 10 ശതമാന അധിക കിഴിവും നല്‍കും. നൂറുകണക്കിന് സ്കൂൾ ഉൽപ്പന്നങ്ങൾക്കും സപ്ലൈകൾക്കും വിലക്കിഴിവ് നൽകുന്ന ക്യാംപെയിൻ ഇന്ന് മുതല്‍ ആരംഭിച്ചു.

സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉയർന്ന നിലവാരമുളള ഉല്‍പന്നങ്ങള്‍ വിലക്കിഴിവിലൂടെ നല്‍കുകയെന്നുളളതാണ് ബാക് ടു സ്കൂള്‍ ക്യാംപെയിന്‍ ലക്ഷ്യമിടുന്നതെന്ന് യൂണിയൻ കോപ്പിലെ ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. വാർഷിക പൊതു പ്രമോഷന്‍റെ ഭാഗമായാണ് മൂന്നാമത് ബാക് ടു സ്കൂള്‍ ക്യാംപെയിന്‍ നടത്തുന്നത്. ദുബായിലെ വിവിധ ശാഖകളില്‍ പ്രമോഷന്‍ ലഭ്യമാണ്. എല്ലാവർക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ക്യാംപെയിനുകള്‍ പലഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്‌റ്റേഷനറി, ഇലക്‌ട്രോണിക്‌സ്, ഉള്‍പ്പടെ വിദ്യാർത്ഥികള്‍ക്ക് ആവശ്യമുളളതെല്ലാം ലഭ്യമാക്കുന്നുണ്ട്. യൂണിയന്‍ കോപിന്‍റെ ഓണ്‍ലൈനിലൂടെയും കിഴിവിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. ബാക്ക്-ടു-സ്‌കൂൾ പ്രൊമോഷണൽ ക്യാംപെയിനുകളുടെ ഭാഗമായി, യൂണിയന്‍ കോപ് "വിൻ ട്യൂഷൻ ഫീസ്" ക്യാംപെയിനും നടക്കുന്നുണ്ട്.2024 സെപ്റ്റംബർ 15-ന് മുമ്പ് ഏതെങ്കിലും യൂണിയൻ കോപ് ബ്രാഞ്ചിലോ അനുബന്ധ ഷോപ്പിംഗ് സെൻ്ററുകളിലോ ഓൺലൈൻ സ്റ്റോറിലോ 100 ദിർഹം ചെലവഴിച്ചാല്‍ ഭാഗ്യശാലികള്‍ക്ക് ഏഴ് ആഴ്ചത്തേക്ക് 25,000 ദിർഹം ട്യൂഷന്‍ ഫീസ് നേടാനുളള അവസരമാണ് ലഭിക്കുക.

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധത്തെ അതിക്രമമാക്കി മാറ്റുകയാണ്; ഡോ.എ.കെ.വാസു അഭിമുഖം

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം

അബുദാബിയിൽ 'ലേബർ ഹീറോ'കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്‍റെ വിജയഗാഥ

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

SCROLL FOR NEXT