പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലുമെത്തുന്നു. 1983 മുതൽ ഈ രംഗത്തുളളവരാണ് ടൈഗര്‍ ഫുഡ്‌സ്. ദുബായില്‍ നടന്ന ചടങ്ങില്‍ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍. അബ്രേക്കോയുമായി ചേർന്നാണ് യുഎഇ വിപണിയില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നത്.
യുഎഇ വിപണിയിലേക്ക് എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഉടമയും സിഇഒ യു മായ വൈ. മുഹമ്മദ് ഷിബിൻ പറഞ്ഞു. ടൈഗർ ഫുഡ്സ് ചീഫ് സ്റ്റ്രാറ്റജി ഓഫീസറും ഉപദേഷ്ടാവുമായ സികന്ദർ ഖാൻ, ടൈഗർ ഫുഡ്സ് ഉടമയും സി.ഇ.ഒയുമായ മുഹമ്മദ് ഷിബിൻ ,അബ്രെക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ മുഹമ്മദ് ഷാജി , എന്നിവർ പരിപാടിയിൽ പങ്കെടുത്തു.